ADVERTISEMENT

ചിലപ്പോഴൊക്കെ അപകടങ്ങൾ ഡ്രൈവർമാരെ പരിഭ്രാന്തരാക്കും. ചെറിയ അപകടമാണെങ്കിൽ അതിനുശേഷമുള്ള അവരുടെ പ്രവൃത്തി ചിലപ്പോൾ ഗുരുതര പരിക്കുകളും പ്രശ്നങ്ങളുണ്ടാക്കും. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കർണാടകയിലാണ് അപകടം നടന്നത്.

നാലു റോഡുകൾ ചേരുന്ന ജംങ്ഷനിൽ വച്ച് സ്കൂട്ടറിലെത്തിയ യുവതിയെ കാർ ഇടിക്കുകയായിരുന്നു. കാറിന് മുന്നിലേക്ക് വീണ യുവതിയേയും വലിച്ചുകൊണ്ട് വാഹനം കുറച്ചുദൂരം മുന്നോട്ടുപോകുന്നതും വിഡിയോയിൽ കാണാം. കാർ യുവതിയേയും കൊണ്ട് കുറച്ചു ദൂരം മുന്നോട്ടുപോയതു കൊണ്ട് ഗുരുതരമായ പരിക്കുകളേറ്റു എന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാട്ടുകാർ ഓടിയെത്തി കാറിന്റെ മുൻഭാഗം പൊക്കി മാറ്റിയാണ് കാറിനടിയിൻ കുരുങ്ങിയ യുവതിയെ പുറത്തെടുത്തത്.

അപകടം നടന്നപ്പോൾ കാറിന്റെ ഡ്രൈവർ പരിഭ്രാന്തനായത് കൊണ്ടാകാം വാഹനം നിർത്താൻ സാധിക്കാതിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. പരിഭ്രാന്തനായി ബ്രേക്കിന് പകരം ആക്സിലേറ്ററിൽ കാൽവച്ചതാണ് അപകട കാരണമെന്ന് വാഹനത്തിന്റെ ഡ്രൈവർ മൊഴി നൽകി. ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

English Summary: Karnataka Woman hit by car, Dragged for 5 Metres

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com