ADVERTISEMENT

പരിക്കേറ്റയാളുമായി പോയ ആംബുലൻസ് അപകടത്തിൽ പെട്ട് ഒരു മരണം. ഇടവഴിയിൽ നിന്ന് റോഡിലേക്ക് അശ്രദ്ധമായി പ്രവേശിച്ച ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ കാറിൽ ഇടിച്ച് ആംബുലൻസ് മറിയുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടന്ന അപകടത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

ആംബുലൻസിലുണ്ടായിരുന്ന തൃശൂർ സ്വദേശി ഞെരിഞ്ഞാമ്പിള്ളി ജെയിംസാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ജെയിംസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നനിടെ വരാക്കര വച്ചാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന അഞ്ചു പേർക്കും ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റു.

സൈറനിട്ടെത്തുന്ന ആംബുലൻസിന് വഴിമാറിക്കൊടുക്കണം എന്ന ട്രാഫിക് നിയമം പാലിക്കാത്തത് തന്നെയാണ് അപകടകാരണം എന്നാണ് പ്രഥമിക നിഗമനം. ബൈക്കിനെ ഇടിക്കാതിരിക്കാൻ ആംബുലൻസ് വെട്ടിച്ചത് അപകടത്തിന് കാരണമായി.

ഒരു ജീവനാണ് ആംബുലൻസിൽ, വഴി മാറൂ പ്ലീസ്

എമർജൻസി ലൈറ്റിട്ട് സൈറൺ മുഴക്കിവരുന്ന അവശ്യസർവീസ് വാഹനങ്ങളായ ഫയർ എൻജിൻ, ആംബുലൻസ്. പൊലീസ് വാഹനങ്ങൾ എന്നിവ ഏതു ദിശയിൽ നിന്നു വന്നാലും അവയ്ക്കു വഴി മാറിക്കൊടുക്കണം എന്നതാണു നിയമം. ആംബുലൻസിന് വഴിയൊരുക്കാത്തതു ട്രാഫിക്ക് നിയമലംഘനം തന്നെയാണ്. ഇത്തരം നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 10000 രൂപ പിഴയും കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ലൈസൻ‌സ് റദ്ദാക്കലുമാണ് ശിക്ഷ.

English Summary: Ambulance Accident In Thrissur District

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com