ADVERTISEMENT

പ്ലഷർ ബ്രാൻഡിന്റെ ഇന്ത്യയിലെ വിജയത്തിനു ശേഷം ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോ കോർപ്പ് പുതിയ പ്ലഷർ പ്ലസ് ബിഎസ്- 6 അവതരിപ്പിക്കുന്നു. ഇന്ത്യയിലെ യുവജനങ്ങൾക്കായി കരുത്തുറ്റ ഉത്പന്ന നിര സൃഷ്ടിക്കുകയെന്ന ഹീറോ മോട്ടോ കോർപ്പിന്റെ നയത്തിന്റെ ഭാഗമായാണ് പുതിയ പുതിയ സ്കൂട്ടർ നിർമ്മിച്ചിട്ടുള്ളത്. കമ്പനിയുടെ ജനപ്രീതി നേടിയ പ്ലഷർ സീരീസിൽ നിന്നുള്ള പുതിയ ജനപ്രിയ സ്കൂട്ടർ കേരളത്തിലുടനീളമുള്ള ഡീലർഷിപ്പുകളിൽ ലഭ്യമാണ്. 

ഇരുചക്ര വാഹനത്തിന്റെ ജനപ്രീതി കണക്കിലെടുത്ത്, പ്ലഷർ പ്ലസ് സ്വന്തമാക്കുന്നതിനായി ആകർഷകമായ സാമ്പത്തിക ഒാഫറുകളാണ് ഹീറോ മോട്ടോ കോർപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ബയിംഗ് അനുഭവം ലഭ്യമാക്കുന്നതിന് മികച്ച ഒാഫറുകൾ ലഭ്യമാക്കുന്നതിനായി നിരവധി ബാങ്കുകളുമായി ഹീറോ മോട്ടോ കോർപ്പ് കൈകോർക്കുന്നു. ഹീറോ മോട്ടോ കോർപ്പിൽ നിന്ന് 1976 രൂപ എന്ന കുറഞ്ഞ ഇഎംഎെയിൽ ഉപഭോക്താക്കൾക്ക് വാഹനം സ്വന്തമാക്കാം. 

5999 രൂപ മുതലുള്ള പ്രാരംഭ പെയ്മെന്റ്, 12.3% കുറഞ്ഞ പലിശ നിരക്ക്, ശമ്പളക്കാരായ ഉപഭോക്താക്കൾക്ക് 95% വരെ ഫണ്ടിംഗ് തുടങ്ങിയ ഒാഫറുകളും അവതരിപ്പിക്കുന്നു. ബ്രാൻഡിന് ഉപഭോക്താക്കളുമായുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള ഹീറോ മോട്ടോ കോർപ്പിന്റെ ശ്രമങ്ങൾക്ക് സാക്ഷ്യപത്രങ്ങളാണിവയെല്ലാം. ഏറ്റവും പുതിയ ക്രോം ഡിസൈനിലെത്തുന്ന പുതിയ ബിഎസ്- 6 കംപ്ലയന്റ് ഹീറോ പ്ലഷർ പ്ലസ് മുൻഗാമിയേക്കാൾ കൂടുതൽ മൈലേജും ഉയർന്ന ആക്സിലറേഷനും ഉറപ്പു നൽകുന്നതോടൊപ്പം സൈ്റ്റലിന്റെയും ഉൾക്കരുത്തിന്റെയും മികച്ച സംയോജനവും സാധ്യമാക്കുന്നു. ഇന്ത്യയിലെ യുവജനങ്ങൾക്കിടയിൽ ജനപ്രീതിയാർജിച്ച പ്ലഷർ സീരീസ് ഉയർന്ന നിലവാരത്തോടൊപ്പം പ്രവർത്തനക്ഷമതയ്ക്കും പ്രാധാന്യം നൽകുന്ന അവരുടെ അഭിരുചിയെ പ്രതിനിധാനം ചെയ്യുന്നു. തുടർന്നുള്ള സെഗ്മെന്റ്-വൈഡ് അവതരണം വിപണിയിൽ ആധിപത്യം പുലർത്താൻ ഹീറോ മോട്ടോ കോർപ്പ് പൂർണ്ണ സജ്ജമാണെന്ന് അടിവരയിട്ടുറപ്പിക്കുന്നു.  

ഹീറോ മോട്ടോ കോർപ്പിന്റെ ഏറെ സ്വീകാര്യതയുള്ള പ്ലഷർ ബ്രാൻഡിന്റെ ആദ്യത്തെ 110 സിസി സ്കൂട്ടറാണ് പ്ലഷർ പ്ലസ് 110. യുവ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കുമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഇൗ ടൂവീലർ അതിന്റെ തനിമയുള്ള ഡിസൈനും പ്രവർത്തനക്ഷമതയ്ക്കുമൊപ്പം കരുത്തുറ്റ പഞ്ചും നൽകുന്നു. ആധുനിക സാങ്കേതികവിദ്യയോടു കൂടിയ 110 സിസി ബിഎസ്- 6 കംപ്ലയന്റ് പ്രോഗ്രാംമ്ഡ് ഫ്യവൽ ഇൻജക്ഷൻ എൻജിൻ സഹിതമെത്തുന്ന പരിഷ്ക്കരിച്ച പ്ലഷർ പ്ലസ് 110 ബിഎസ് 6ന്  7000 ആർപിഎമ്മിൽ 8 ബിഎച്ച്പി കരുത്തും 5500 ആർപിഎമ്മിൽ  8.7 എൻഎം ടോർക്ക്-ഒാൺ-ഡിമാൻഡും നൽകുന്നു. പ്ലഷർ  പ്ലസ് 110 ബിഎസ്- 6 10% ഉയർന്ന ഇന്ധനക്ഷമതയും മികച്ച പ്രവർത്തനക്ഷമതയും 10% അധികം ആക്സിലറേഷനും നൽകുന്നു. 

ഉപയോഗക്ഷമതയും സുരക്ഷാ സൂചനകളും മുന്നിൽക്കണ്ട്, ഫ്രണ്ട് പോക്കറ്റിനു സമീപമുള്ള ആക്സസിബിൾ യുഎസ്ബി ചാർജർ, എൽഇഡി ബൂട്ട് ലാംപ്, ഇന്റഗ്രേറ്റഡ് ബ്രേക്ക് സംവിധാനം, ഫ്യുവൽ ഗേജ്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ സഹിതമുള്ള ആധുനിക ബാക്ക്ലിറ്റ് സ്പീഡോമീറ്റർ തുടങ്ങിയ ഫീച്ചറുകളും സ്കൂട്ടർ അവതരിപ്പിക്കുന്നു. പുതിയ റെട്രോ ഫ്രണ്ട്, സ്ലീക്ക് റിയർ ടെയ്ൽ ലാംപ്, ഡ്യുവൽ ടെക്സറ്റർ സീറ്റ് തുടങ്ങിയ ഡിസൈൻ ഘടകങ്ങളോടെ പഴമയെയും പുതുമയെയും കൃത്യമായി സംയോജിപ്പിക്കുകയാണ് പ്ലഷർ  പ്ലസ് 110. 

ക്രോം ഹെഡ്‌ലാംപ് സറൗണ്ട് ഫ്രണ്ട് ഫാസിയ, സൈഡ് ആക്സന്റ്സ്, ക്രോം 3ഡി ലോഗോ എന്നിവ സഹിതമാണ് പ്ലഷർ പ്ലസ് 110 ബിഎസ്- 6 എത്തുന്നത്. മാറ്റ് റെഡ്, മാറ്റ് ഗ്രീൻ, മാറ്റ് ആക്സിസ് ഗ്രേ, ഗ്ലോസി ബ്ലാക്ക്, ഗ്ലോസി ബ്ലൂ, ഗ്ലോസി വൈറ്റ്, ഗ്ലോസ് റെഡ് എന്നീ ആകർഷകവും വിസ്മയകരവുമായ ഏഴ് നിറങ്ങളിൽ കേരളത്തിലുടനീളം വാഹനം ലഭ്യമാണ്. എക്സ്-ഷോറൂം വിലയായ 62132 രൂപയ്ക്കും (എൽഎക്സ് വേരിയന്റ്) 64147 രൂപയ്ക്കും (വിഎക്സ് വേരിയന്റ്) പ്ലഷർ പ്ലസ് 110 ബിഎസ് 6 ലഭ്യമാണ്. 

പുതിയ പ്ലഷർ പ്ലസ് ബിഎസ്- 6 സ്വന്തമാക്കാം

English Summary:  Hero Pleasure Plus 110 BS 6 Offer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com