ADVERTISEMENT

ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ ക്രേറ്റയുടെ ഇതുവരെയുള്ള ആകെ വിൽപന അഞ്ചു ലക്ഷം യൂണിറ്റ് പിന്നിട്ടു. ഈ വില നിലവാരത്തിലുള്ള വാഹനത്തെ സംബന്ധിച്ചിടത്തോളം ഉജ്വല നേട്ടമാണിതെന്ന് ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് വിലയിരുത്തുന്നു. ഹ്യുണ്ടേയ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം മികച്ച വിജയം കൈവരിച്ച മോഡലുകൾക്കൊപ്പമാണ് അരങ്ങേറ്റം കഴിഞ്ഞ് അഞ്ചു വർഷത്തിനകം തന്നെ ക്രേറ്റയും ഇടം പിടിക്കുന്നത്.

ഇന്ത്യയിൽ 2015ൽ രംഗപ്രവേശം ചെയ്ത ക്രേറ്റയുടെ തുടക്കം തന്നെ ഇന്ത്യൻ കാർ ഓഫ് ദ് ഇയർ (ഐകോടി) പുരസ്കാരം സ്വന്തമാക്കിക്കൊണ്ടായിരുന്നു. തന്റേടം തുളുമ്പുന്ന രൂപകൽപനയും സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും ധാരാളിത്തവും മികച്ച പാക്കേജിങ്ങും മത്സരക്ഷമമായ വിലയുമെല്ലാം ചേർന്നാണു ക്രേറ്റയെ തകർപ്പൻ ഹിറ്റാക്കിയത്. എസ് യു വി വിഭാഗം വിപുലീകരിച്ചു മുന്നേറിയ ക്രേറ്റയ്ക്കു വെല്ലുവിളി ഉയർത്തി ഹ്യുണ്ടേയിയുടെ തന്നെ സഹസ്ഥാപനമായ കിയയുടെ അരങ്ങേറ്റ മോഡലായ സെൽറ്റോസും എം ജി ഹെക്ടറുമൊക്കെ എത്തി. പക്ഷേ വെല്ലുവിളികളെ അതിജീവിച്ചും മികവു തുടരാൻ ക്രേറ്റയ്ക്കു സാധിച്ചതാണ് ഈ വിൽപ്പന കണക്കുകളിൽ പ്രതിഫലിക്കുന്നത്. പോരെങ്കിൽ രൂപകൽപ്പനയിലും ഫീച്ചറുകളിലുമൊക്കെ കാര്യമായ പരിഷ്കാരത്തെ ഈ എസ് യു വിയുടെ രണ്ടാം തലമുറയെ ഹ്യുണ്ടേയ് അവതരിപ്പിച്ചത് കോവിഡ് 19 സൃഷ്ടിച്ചു വെല്ലുവിളിയെയും അതിജീവിക്കാൻ ക്രേറ്റയെ പര്യാപ്തമാക്കിയെന്നു വേണം കരുതാൻ.

ഇന്ത്യൻ വാഹന വിപണിയിൽ തന്നെ ബ്ലോക്ക്ബസ്റ്റർ മോഡലായാണു ക്രേറ്റ മുന്നേറുന്നതെന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ വിൽപ്പന, വിപണന, വിൽപ്പനാന്തര സേവന വിഭാഗം ഡയറക്ടർ തരുൺ ഗാർഗ് അവകാശപ്പെട്ടു. 2015ൽ അരങ്ങേറ്റം കുറിച്ച ക്രേറ്റ രാജ്യത്തെ എസ് യു വി വിപണിയെതന്നെ പുനഃർനിർവചിച്ചെന്നും അദ്ദേഹം വിലയിരുത്തുന്നു. വാഹന വ്യവസായ മേഖലയെ മറികടക്കാൻ പര്യാപ്തമായ വിധത്തിൽ ഹ്യുണ്ടേയ് പുലർത്തുന്ന സാങ്കേതിക മികവും പുതുമകളും പരിഷ്കാരങ്ങളുമൊക്കെയാണു ക്രേറ്റയെ അത്യാകർഷകമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

English Summary: Five Lakh in 5 Years Hyundai Creta's New Sales Milestone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com