ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തും ടൊയോട്ട

toyota
Toyota
SHARE

ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള പദ്ധതിയില്ലെന്ന വാർത്ത തള്ളി ടൊയോട്ട ക്രിലോസ്കർ മോട്ടോഴ്സ്. ഇന്ത്യയിൽ കൂടുതൽ വിപുലീകരണത്തിന് പദ്ധതിയില്ല എന്ന ടൊയോട്ടയുടെ വൈസ് ചെയർമാൻ ശേഖർ വിശ്വനാഥന്റെ പരാമർശം വിവാദമായതിനെ തുടർന്നാണ് വിപണിയിൽ സജ്ജീവമാകും എന്ന പത്രക്കുറിപ്പുമായി ടൊയോട്ട എത്തിയത്.

രാജ്യത്തെ ഞങ്ങളുടെ പ്രവർത്തനങ്ങൾ രാജ്യന്താരതലത്തിൽ അവിഭാജ്യ ഘടകമാണെന്നും ടൊയോട്ട പറയുന്നു. ഞങ്ങൾ സൃഷ്ടിച്ച ജോലികൾ സംരക്ഷിക്കേണ്ടതുണ്ട്, ഇതു നേടാൻ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യുമെന്നും കോവിഡിന് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. വ്യവസായത്തെയും തൊഴിലിനെയും പിന്തുണയ്ക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും ടൊയോട്ട കൂട്ടിചേർത്തും.

English Summary: Toyota India Denies Reports Of Non Expansion

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA