റോള്‍സ് റോയ്സ് മാറി നിൽക്കും ഈ ആഡംബര കാർണിവല്ലിന് മുന്നിൽ

kia-carnival
Kia Carnival, Image Source: DC
SHARE

മസാജിങ് സൗകര്യമുള്ള പുഷ്ബാക്ക് സീറ്റുകൾ, എന്റർടെൻമെന്റിനായി സ്ക്രീൻ, സ്വിച്ചിട്ടാൽ അടയുന്ന ഡോറുകൾ ആഡംബര സൗകര്യങ്ങള്‍ നിറഞ്ഞ റോൾസ് റോയ്സിനലേയും ബെന്റിലിയിലേയും മെബാക്കിലേയുമെല്ലാം സൗകര്യങ്ങളാണിത്. എന്നാൽ രണ്ടും മൂന്നും കോടികൾ വിലയുള്ള ശതകോടിശ്വരന്മാർക്ക് മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന വിലയുള്ള ഈ ആഡംബര സൗകര്യങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയാലോ?

ആരും കൊതിക്കുന്ന ആഡംബരം താരതമ്യേന കുറഞ്ഞ വിലയ്ക്ക് നൽകുകയാണ് ഡിസി ഡിസൈൻസ്. കിയയുടെ ലക്ഷ്വറി എംപിവിയായ കാർണിവെല്ലിലാണ് ഈ സൗകര്യങ്ങൾ ഡിസി ചെയ്തിരിക്കുന്നത്. പ്രൈവസി പാർട്ടിഷൻ, 32 ഇഞ്ച് ടിവി, 61 ഇഞ്ച് റിയൽ ലെഗ്‌റൂം, 180 ഡിഗ്രി റിക്ലൈൻ ചെയ്യാവുന്ന സീറ്റുകൾ, പവർ ടേബിൾ ട്രേ, ചില്ലർ തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ 40 ലക്ഷം രൂപ എന്ന പ്രൈസ് ടാഗിൽ ഡിസി ഒരുക്കുന്നത്.

സെൽറ്റോസിന് പിന്നാലെ ഈ വർഷം അവസാനമാണ് കാർ‌ണിവൽ കിയ വിപണിയിലെത്തിച്ചത്. ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 200 എച്ച്പി കരുത്തും 440 എൻഎം ടോർക്കുമുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സാണ് കാറിൽ ഉപയോഗിക്കുക.

English Summary: DC Modified Kia Carnival

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA