തേഞ്ഞു തീരുന്ന പാർട്സുകൾ സൗജന്യമായി മാറ്റി നൽകും: സർവീസ് പാക്കേജുമായ് ഹ്യുണ്ടേയ്

hyundai-creta
SHARE

കേരളാ വിപണിക്കായി ഷീൽഡ് ഓഫ് ട്രെസ്റ്റ് ഓഫറുമായി ഹ്യുണ്ടേയ് മോട്ടർ ഇന്ത്യ. പുതിയ കാർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് സർവീസ് കോസ്റ്റ് കുറവു വരുത്താനാണ് പുതിയ പാക്കേജ്. ഇതു പ്രകാരം വാഹനത്തിന്റെ ആദ്യ സർവീസിന് മുമ്പേ പാക്കേജ് സ്വന്തമാക്കുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക.

ബ്രേക്ക്, വൈപ്പർ, ഹോസ് ബെൽറ്റ്, ക്ലെച്ച് തുടങ്ങി തേഞ്ഞു തീരുന്ന 14 റണ്ണിങ് പാർട്ട്സുകളാണ് പാക്കേജ് പ്രകാരം സൗജന്യമായി മാറ്റി നൽകുന്നത്. അപകടങ്ങളിൽ സംഭവിക്കുന്ന നാശനഷ്ടങ്ങളല്ലാതെ സംഭവിക്കുന്ന തേയ്മാനങ്ങൾക്കാണ് ഈ പാക്കേജ് ഗുണപ്പെടുക. സാൻട്രോ മുതൽ ക്രേറ്റ വരെയുള്ള എട്ടു മോഡലുകൾക്കാണ് ഈ ആനുകൂല്യം. 

രണ്ടുവർഷം മുതൽ അഞ്ചുവർഷം വരെയാണ് ഈ സർവീസ് പാക്കേജ് ഹ്യുണ്ടേയ് നൽകുന്നത്. സാൻട്രോയ്ക്ക്  3499 രൂപയും, ഗ്രാൻഡ് ഐ10, നിയോസ്,  എക്സ്‌സെന്റ്, ഓറ എന്നിവയ്ക്ക് 3999 രൂപയും എലൈറ്റ് ഐ20, വെന്യു എന്നിവയ്ക്ക് 4999 രൂപയും ക്രേറ്റയ്ക്ക് 9999 രൂപയുമാണ് പാക്കേജിന്റെ മൂല്യം. ഈ തുകയ്ക്ക് രണ്ടുവർഷം വരെയാണ് പാക്കേജുകൾ ലഭിക്കുക.

English Summary: Hyundai Shield Of Trust Package

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA