നിസാന്റെ പുതിയ സ്പോർട്സ് കാർ കൺസെപ്റ്റ് ഇസഡ് പ്രദർശിപ്പിച്ചു

nissan-z-proto
Nissan Z Proto
SHARE

നിസാൻ പുതിയ സ്പോർട്സ് കാർ കൺസെപ്റ്റ് ഇസഡ് പ്രദർശിപ്പിച്ചു. ജപ്പാനിലെ യോകോഹാമയിലാണ് പുതിയ കൺസെപ്റ്റിനെ നിസാൻ പ്രദർശിപ്പിച്ചത്. നിസാന്റെ ഇസഡ് കാറുകളുടെ പുതിയ രൂപമാണ് കൺസെപ്റ്റിലൂടെ അവതരിപ്പിക്കുന്നത്. പൂർണമായും പുതിയ ഡിസൈനോടു കൂടിയതും മാനുവല്‍ ട്രാന്‍സ്മിഷനോടു കൂടിയതുമായ വി-6 ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് എൻജിനാണ് കാറിന്.

nissan-z-proto-2

നിസാന്‍ ഇസഡിന്റെ പ്രോട്ടോ 50 വര്‍ഷത്തെ ഇസഡ് പൈതൃകത്തെ നിലനിർത്തിക്കൊണ്ട് രൂപകൽപന ചെയ്ത തികച്ചും ആധുനികവുമായ സ്പോര്‍ട്സ് കാറാണ്. ജപ്പാനിലെ ഡിസൈന്‍ ടീമാണ് പുതിയ കാറിന്റെ രൂപകൽപന. ഹൂഡിന്റെ ആകൃതിയും കാന്‍ഡഡ്, ടിയര്‍ട്രോപ്പ് ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റുകളും പഴയ ഇസഡിനെ ഓർമപ്പെടുത്തുന്നു. ചതുരാകൃതിയിലുള്ള ഗ്രില്ലിന്റെ അളവുകള്‍ നിലവിലെ മോഡലിന് സമാനമാണ്.

nissan-z-proto-1

ഹെഡ്‌ലൈറ്റ് ബക്കറ്റുകളില്‍ ഇസഡ് ജിക്ക് വ്യക്തമായ ഡോം ലെന്‍സുകളുണ്ട്. ഓരോ ഹെഡ്‌ലൈറ്റിനും മുകളില്‍ രണ്ട് വൃത്താകൃതിയിലുള്ള പ്രതിഫലനങ്ങള്‍ പ്രകാശം നല്‍കുന്നു. പിൻഭാഗം 300 ഇസഡ് എക്സ് (ഇസഡ് 32) ടൈല്‍ ലൈറ്റുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. സൈഡ് സ്‌കര്‍ട്ടുകളില്‍ ഭാരം കുറഞ്ഞ കാര്‍ബണ്‍ ഫൈബര്‍ ട്രീറ്റ്മെന്റും, ഫ്രണ്ട് ലോവര്‍ ലിപും റിയറും വാലന്‍സ് എന്‍ഷുര്‍ നിംബിള്‍ പെര്‍ഫോമന്‍സും നല്‍കുന്നു. 19 ഇഞ്ച് അലോയ് വീലുകളും ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റുകളും ഇസഡ് പ്രോട്ടോയുടെ റോഡ് സാന്നിധ്യം പൂര്‍ത്തിയാക്കുന്നു.

nissan-z-proto-4

ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും അനുയോജ്യമായ രീതിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഇസഡ് കൺസെപ്റ്റിന്റെ ക്യാബിന്‍ ആധുനിക സാങ്കേതികവിദ്യയെ വിന്റേജ് ഇസഡ് ടച്ചുകളുമായി സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ്. 12.3 ഇഞ്ച് ഡിജിറ്റല്‍ മീറ്ററാണ് കാറിൽ. മൂന്നു ലീറ്റർ ട്വിൻ ടർബോ വി6 എൻജിനാണ് കാറിന് കുരുത്തേകുന്നത്. 400 എച്ച്പി കരുത്തും ഈ എൻജിൻ നൽകും.

English Summary: Nissan Z Proto Revealed, Previews 370Z Successor

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA