നിശ്ശബ്ദ ഇലക്ട്രിക് വിപ്ലവം; 5000 പിന്നിട്ട് മഹീന്ദ്ര ട്രിയൊ

mahindra-treo
Mahindra Treo
SHARE

വൈദ്യുത ത്രിചക്രവാഹന ശ്രേണിയായ ട്രിയൊയുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന 5,000 യൂണിറ്റ് പിന്നിട്ടതായി മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി.  ലിതിയം അയോൺ ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തുന്ന ത്രിചക്രവാഹനങ്ങളുടെ ഇന്ത്യയിലെ വിൽപ്പനയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മോഡലാണു ‘ട്രിയൊ’ എന്നും കമ്പനി അവകാശപ്പെട്ടു. ഒന്നര ലക്ഷം കിലോമീറ്ററിലേറെ ഓടാൻ പ്രാപ്തിയുണ്ടെന്നു നിർമാതാക്കൾ സാക്ഷ്യപ്പെടുത്തുന്ന ആധുനിക ലിതിയം അയോൺ ബാറ്ററി സാങ്കേതികവിദ്യയാണു ‘ട്രിയൊ’യ്ക്കു കരുത്തേകുന്നത്.  2018 നവംബറിൽ വിപണിയിലെത്തിയ ‘ട്രിയൊ’യ്ക്ക് ഒറ്റ ചാർജിൽ 265 കിലോമീറ്റർ ഓടാനാവുമെന്നാണു മഹീന്ദ്ര ഇലക്ട്രിക്കിന്റെ വാഗ്ദാനം. പോരെങ്കിൽ പ്രത്യേക സോക്കറ്റില്ലാതെ തന്നെ ‘ട്രിയൊ’യുടെ ബാറ്ററി ചാർജ് ചെയ്യാനുമാവും.

ഡ്രൈവ് ബൈ വയർ സാങ്കേതികവിദ്യയുടെ പിൻബലത്തോടെ എത്തുന്ന ‘ട്രിയൊ’ ഓടിക്കാൻ എളുപ്പമാണെന്നും മഹീന്ദ്ര അവകാശപ്പെടുന്നു. ‘ട്രിയൊ’യിലെ ബാറ്ററി പായ്ക്കിന് പരമാവധി എട്ടു കിലോവാട്ട് അവർ വരെ കരുത്തും 42 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. 12.7 ഡിഗ്രി വരെ ചരിവുള്ള കയറ്റം കയാറാനും ‘ട്രിയൊ’യ്ക്കു സാധിക്കും; വൈദ്യുത ത്രിചക്ര വാഹനത്തെ സംബന്ധിച്ചിടത്തോളം മികച്ച പ്രകടനമാണിതെന്നാണു മഹീന്ദ്രയുടെ വിലയിരുത്തൽ. മൂന്നു വർഷം അഥവാ 80,000 കിലോമീറ്റർ നീളുന്ന അടിസ്ഥാന വാറന്റി സഹിതമാണു ‘ട്രിയൊ’യുടെ വരവ്; രണ്ടു വർഷം അഥവാ ഒരു ലക്ഷം കിലോമീറ്റർ നീളുന്ന എക്സ്റ്റൻഡഡ് വാറന്റിയും മഹീന്ദ്ര ഇലക്ട്രിക് വാഗ്ദാനം ചെയ്യുന്നുണ്ട്. 

ഇ ഗതാഗത സാങ്കേതികവിദ്യ തിരഞ്ഞെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഉപയോക്താക്കളോടുള്ള നന്ദി രേഖപ്പെടുത്തുകയാമെന്ന് മഹീന്ദ്ര ഇലക്ട്രിക് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മഹേഷ് ബാബു അറിയിച്ചു. നിലവിൽ രാജ്യത്തെ നാനൂറോളം ജില്ലകളിൽ ‘ട്രിയൊ’ വിൽപ്പനയ്ക്കുണ്ട്. ഇതുവരെ വിറ്റ 5,000 ട്രിയൊ ചേർന്ന് മൂന്നുര കിലോമീറ്ററോളം കിലോമീറ്റർ ഓടിയ വകയിൽ ആകെ 1,925 മെട്രിക് ടണ്ണോളം കാർബൺ ഡയോക്സൈഡ് മലിനീകരണം ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇത്രയും കാർബൺ ഡയോക്സൈഡ് മാലിന്യം ആഗിരണം ചെയ്യാൻ 87,500 മരങ്ങൾ നടേണ്ടി വരുമായിരുന്നെന്നാണു കണക്കെന്നും അദ്ദേഹം അറിയിച്ചു. താരതമ്യേന പ്രവർത്തന ചെലവ് കുറവായതിനാൽ ‘ട്രിയൊ’ ഉടമസ്ഥർക്ക് പ്രതിവർഷം 45,000 രൂപയോളം ലാഭിക്കാനാവുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 

English Summary: Mahindra Treo electric three-wheeler range clocks 5,000 unit sales

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA