ലോറികൾക്കിടയിൽ ‍‍‍‍ഞെരിഞ്ഞമർന്ന് വാൻ, രക്ഷപ്പെട്ട ഡ്രൈവറോട് ലോട്ടറി എടുക്കാൻ പൊലീസ്

accident
Image Source: Leicester Police
SHARE

രണ്ടു ലോറികൾക്കിടയിൽ ‍ഞെരിഞ്ഞമർന്നൊരു വാഹനം. ഒറ്റനോട്ടത്തിൽ കാറാണോ എസ്‍‌യുവിയാണോ എന്നൊന്നും തിരിച്ചറിയാനാവാത്ത വിധം തകർന്ന് തരിപ്പണമായി. അപകടം കണ്ടാൽ വാഹനത്തിനുള്ളിലുണ്ടായിരുന്നവരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കും എന്നാവും കരുതുക. 

ബ്രിട്ടനിലെ ലാസ്റ്റർഷെയറിലാണ് അപകടം നടന്നത്.  പൊലീസ് ചിത്രം പങ്കുവച്ചതോടെയാണ് അപകടത്തിന്റെ വിവരങ്ങൾ പുറം ലോകം അറിഞ്ഞത്. അപകടത്തിൽ പെട്ടത് ഒരു വാനാണെന്നും അതിലെ ഡ്രൈവർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു എന്നുമാണ് പൊലീസ് പറയുന്നത്.  കൂടാതെ രക്ഷപ്പെട്ട ഡ്രൈവറോട് പെട്ടെന്നൊരു ലോട്ടറിയും എടുക്കാനും പൊലീസ് ട്വീറ്റ് ചെയ്തു.

ട്രാഫിക്ക് ബ്ലോക്കിൽ കിടന്ന വാനിന്റെ പുറകിലേക്ക് ലോറി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നിൽ കിടന്ന ലോറിയിലേക്ക് വാൻ ഇടിച്ചു കയറി. അതിഭീകര അപകടമെന്നും ഡ്രൈവർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്നുമാണ് ആളുകൾ പറയുന്നത്. 

English Summary: Van Crushed Between 2 Lorries, Driver Somehow Escapes With Slight Injuries

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA