മദ്യലഹരിയിൽ അമിതവേഗം, ദമ്പതികൾ സഞ്ചരിച്ച വാഹനം തലകുത്തനെ മറിഞ്ഞു–വിഡിയോ

car-accident
Car Accident
SHARE

അമിതവേഗം, മദ്യലഹരി ലോകത്തില്‍ ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാകുന്നത് ഈ രണ്ടു കാരണങ്ങൾകൊണ്ടാകും. മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ചാൽ അപകടത്തില്‍ പെടാതെ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടു മാത്രമായിരിക്കും. ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങളുടെ ഭീകരത സിസിടിവി ദൃശ്യങ്ങൾ കണ്ടാൽ മാത്രമേ നമുക്ക് മനസിലാകൂ.

അത്തരത്തിലുള്ളൊരു അപകടത്തിന്റെ വിഡിയോയാണിത്. ഹൈദരാബാദിലെ ഒരു അണ്ടർ പാസിലാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് അണ്ടർപാസിന്റെ ഭിത്തിയിൽ ഇടിച്ചു മറിയുകയായിരുന്നു. തലകുത്തനെ മറിഞ്ഞ കാർ കുറച്ചു ദൂരം നിരങ്ങി നീങ്ങിയതിന് ശേഷമാണ് നിന്നത്. 

ദമ്പതികളാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നത്. ഓടിച്ചിരുന്ന ആൾ മദ്യലഹരിയിലായിരുന്നുവെന്നും അപകടത്തിൽ ഇരുവർക്കും പരിക്കേറ്റെന്നും പൊലീസ് പറയുന്നു. 

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA