ADVERTISEMENT

രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് 4x2 വിഭാഗത്തിലേക്ക് സിഗ്ന 5525 എസ് പുറത്തിറക്കി. ടാറ്റ മോട്ടോഴ്സിന്റെ പവർ ഓഫ് 6 ആശയം അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്തിരിക്കുന്ന 55ടൺ ഭാര വഹന  ശേഷിയുള്ള സിഗ്ന ഉപഭോക്താക്കൾക്ക് ചിലവ് കുറച്ച് പരമാവധി ലാഭം ഉറപ്പുവരുത്തും എന്നാണ് ടാറ്റ പറയുന്നത്.

250എച്ച്പി പവറും, 1000-1800ആർപിഎമ്മിൽ 950 എൻഎം ടോർക്കും കരുത്തു പകരുന്ന സിഗ്നക്ക് ടാറ്റ മോട്ടോർസ് ആറ് വർഷത്തെ അല്ലെങ്കിൽ ആറ് ലക്ഷം കിലോമീറ്ററുകളുടെ വാറന്റി വാഗ്ദാനം നൽകുന്നുണ്ട്.

വിപണിയിലെ ആവശ്യകത മനസിലാക്കി ടാറ്റ മോട്ടോർസ് സബ് 1 ടൺ മുതൽ 55 ടൺ വരെ ഗ്രോസ് വെഹിക്കിൾ / കോമ്പിനേഷൻ വെയ്റ്റ് നിരയിലെ വാഹനങ്ങൾ വിപണിയിൽ അവതരിപ്പിച്ചിരുന്നു പ്രിമിയം ടഫ് ഡിസൈൻ ആണ് ഈ വാഹന നിരയുടെ പ്രത്യേകത. ഫ്‌ളീറ്റ് ഓപ്പറേറ്റർമാരുടെ ചെലവ് കുറയ്ക്കുന്നതിനൊപ്പം  മധ്യവർഗ ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാർ ചെറുകിട ട്രാൻസ്പോർട്ടർമാർ എന്നിവർക്കും അനുയോജ്യമാണിത്. മികച്ച കാര്യക്ഷമതയും  സവിശേഷമായ പ്രത്യേകതകളുമാണ് പുതിയ വാഹന നിരയെ വ്യത്യസ്തമാക്കുന്നത്. ബിഎസ് 6 വാഹന ശ്രേണിയിലാകും പുതിയ ഉൽപന്ന നിരയെത്തുക. 

English Summary: Tata Signa 5525 55 Tonne Truck

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com