റോയൽ എൻഫീൽഡ് ഹിമാലയൻ ഫിലിപ്പൈൻസിലും

royal-enfield-himalayan
Royal Enfield Himalayan, Representative Image
SHARE

റോയൽ എൻഫീൽഡിന്റെ അഡ്വഞ്ചർ ടൂററായ ഹിമാലയൻ ഫിലിപ്പൈൻസിലും വിൽപനയ്ക്കെത്തി. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തു വിൽക്കുന്ന ബൈക്കിനു ഫിലിപ്പൈൻസിൽ 2.99 ലക്ഷം പെസോ(ഏകദേശം 4.50 ലക്ഷം രൂപ) ആണു വില.‘ഹിമാലയനു’ പുറമെ ‘ഇന്റർസെപ്റ്റർ 650’, ‘കോണ്ടിനെന്റൽ ജി ടി 650’,  ‘ക്ലാസിക് 500’, ‘ബുള്ളറ്റ് 500’ ബൈക്കുകളും റോയൽ എൻഫീൽഡ് ഫിലിപ്പൈൻസിൽ വിൽക്കുന്നുണ്ട്.

ഇന്ത്യയിൽ ലഭ്യമാവുന്ന, മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള എൻജിൻ ഘടിപ്പിച്ച ‘ഹിമാലയൻ’ തന്നെയാണു കമ്പനി ഫിലിപ്പൈൻസിലും വിൽപ്പനയ്ക്കെത്തിക്കുന്നത്. റോക്ക് റെഡ്, ഗ്രാനൈറ്റ് ബ്ലാക്ക്, സ്നോ വൈറ്റ്, സ്ലീറ്റ് ഗ്രേ, ഗ്രാവൽ ഗ്രേ, ലേക്ക് ബ്ലൂ നിറങ്ങളിൽ ബൈക്ക് ലഭ്യമാവും. എല്ലാ നിറങ്ങൾക്കും ഒരേ വിലയാണു റോയൽ എൻഫീൽഡ് ഈടാക്കുക.  ബൈക്കിനു കരുത്തേകുന്നത് 411 സി സി, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, എസ് ഒ എച്ച് സി, എയർ കൂൾഡ്, ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിനാണ്. 6,500 ആർ പി എമ്മിൽ 24.3 പി എസ് വരെ കരുത്തും 4,000 — 4,500 ആർ പി എം നിലവാരത്തിൽ 32 എൻ എം ടോർക്കുമാമ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

ഇന്ത്യയ്ക്കു പുറത്ത് റോയൽ എൻഫീൽഡിന്റെ ആദ്യ അസംബ്ലിങ് ശാലയും അർജന്റീനയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 2018 മുതൽ ‘ബുള്ളറ്റി’ന്റെ അർജന്റീനയിലെ വിതരണക്കാരായ ഗ്രൂപ്പൊ സിംപയുമായി സഹകരിച്ചാണു റോയൽ എൻഫീൽഡ് പുതിയ അസംബ്ലിങ് പ്ലാന്റ് തുറന്നത്. അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ കംപാനയിൽ ഗ്രൂപ്പൊ സിംപയ്ക്കുള്ള ശാലയിലാണ് റോയൽ എൻഫീൽഡിന്റെ അസംബ്ലി പ്ലാന്റും പ്രവർത്തിക്കുക. ആദ്യ ഘട്ടത്തിൽ മൂന്നു മോഡലുകളാണു റോയൽ എൻഫീൽഡ് അർജന്റീനയിൽ അസംബ്ൾ ചെയ്യുന്നത്: ‘ഹിമാലയൻ’, ‘ഇന്റർസെപ്റ്റർ 650’, ‘കോണ്ടിനെന്റൽ ജി ടി 650’. 

English Summary: Royal Enfield Himalayan Launched In Philippines

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA