‘ദ ഗ്രേറ്റ് ഹോണ്ട ഫെസ്റ്റ്’ 2.5 ലക്ഷം വരെ ഇളവുമായി ഹോണ്ട

honda-civic
Honda Civic
SHARE

ഉത്സവകാലം ആഘോഷമാക്കാൻ ‘ദ ഗ്രേറ്റ് ഹോണ്ട ഫെസ്റ്റുമായി’ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ്. പുതിയ ഹോണ്ട കാർ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഓഫറുകളാണ് ഹോണ്ട നൽകുന്നത്. കോംപാക്റ്റ് സെ‍ഡാനായ അമേയ്‍സിന് 47000 രൂപ വരെയും അഞ്ചാം തലമുറ ഹോണ്ട സിറ്റിക്ക് 30000 രൂപ വരെയും ഹോണ്ട ജാസിന് 40000 രൂപ വരെയും ഹോണ്ട ഡബ്ല്യു ആർ വിക്ക് 40000 രൂപ വരെയും ഹോണ്ട സിവിക്കിന് 2.50 ലക്ഷം രൂപ വരെയുമാണ് ഇളവുകൾ നൽകുന്നത്.

ഈ ഇളവുകൾ പുതിയ കാർ വാങ്ങുമ്പോൾ കസ്റ്റമേർസിന് ക്യാഷ് ഡിസ്കൗണ്ട്, ദീർഘിപ്പിച്ച വാറന്‍റി, ഹോണ്ട കെയർ മെയിന്‍റനൻസ് പ്രോഗ്രാം എന്നിങ്ങനെയാണ് ലഭിക്കുക. നിലവിലുള്ള ഹോണ്ട കസ്റ്റമേർസിന് ലോയൽറ്റി ബോണസ്, പഴയ ഹോണ്ട കാർ മാറിയെടുക്കുന്നവർക്ക് പ്രത്യേക എക്സ്‍ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെ കൂടുതൽ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

കസ്റ്റമേർസിന് 100 ശതമാനം ഓൺ-റോഡ് ഫൈനാൻസിങ്, കുറഞ്ഞ ഇഎംഐ പാക്കേജുകൾ, കാലാവധി കൂടുതലുള്ള ലോണുകൾ എന്നിവ ലഭ്യമാക്കി സഹായിക്കുന്നതിന് കമ്പനി വിവിധ ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരണത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഹോണ്ട പറയുന്നു. ഓഫറുകൾ ഒക്ടോബർ 31 വരെ മാത്രം.

English Summary: Honda Cars India rings in the festivities with The Great Honda Fest

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA