നടുറോഡിൽ തെന്നിവീണ് ബൈക്ക്, ബസ് ഡ്രൈവറുടെ മനസാന്നിധ്യം രക്ഷിച്ചത് ഒരു ജീവൻ–വിഡിയോ

accident
Screen Grab
SHARE

മഴയത്തുള്ള ബൈക്ക് യാത്രയിൽ ഇരട്ടി ശ്രദ്ധവേണം. വേഗം മാത്രമായിരിക്കില്ല ചില സമയത്ത് അപകടങ്ങൾ ഉണ്ടാക്കുക. പതിയെപ്പോകുന്ന വാഹനങ്ങൾക്കും ചിലപ്പോൾ അടിതെറ്റാം. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിത്. കോതമംഗലത്തിന് സമീപം പോത്താനിക്കാട് ആണ് അപകടം നടന്നത്. 

റോഡിലൂടെ പോകുകയായിരുന്ന ഇരുചക്രവാഹനം തെന്നിവീണത് പെട്ടെന്നായിരുന്നു. റോഡിൽ ബൈക്ക് തെന്നി വീഴുന്നത് കണ്ട ബസ് ഡ്രൈവർ വെട്ടിച്ചു മാറ്റി ബ്രേക്ക് പിടിച്ചതുകൊണ്ടു മാത്രമാണ് ബൈക്ക് യാത്രികന്റെ ജീവൻ രക്ഷപ്പെട്ടത്. മഴ പെയ്തു നനഞ്ഞ റോഡിൽ തെന്നി നീങ്ങിയാണ് ബസ് നിന്നത്. ബസിന്റെ പുറകുഭാഗം ബൈക്കിൽ ഇടിച്ചെങ്കിലും ആർക്കും പരിക്കുകളൊന്നുമില്ല. 

മഴയത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കൂ

∙ മഴയത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ഇരുചക്രവാഹനങ്ങളാണ്. 

∙ മഴ തുടങ്ങുന്ന സമയങ്ങളിൽ റോഡിലുള്ള പൊടിയും, ഓയിൽ അംശങ്ങളും ചെറിയ നനവിൽ കുഴമ്പു രൂപത്തിലാകുന്നു. അത് കൂടുതൽ വഴുക്കലിന് കാരണമാകുന്നു.

∙ മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയുന്നു. ടയറിനും റോഡിനുമിടയിൽ വെള്ളത്തിന്റെ ഒരു പാളി ഉണ്ടാവുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തേയ്മാനം വന്ന ടയറുകൾ ഒഴിവാക്കിയേ മതിയാവൂ.

∙ സാധാരണ ഓടുന്ന വേഗത്തിൽ നിന്ന് അൽപം കുറവു വേഗത്തിൽ വാഹനം ഓടിക്കുക. ബ്രേക്ക് ചെയ്താൽ നിൽക്കുന്ന ദൂരം മഴക്കാലത്ത് കൂടുതലായിരിക്കും. നമ്മൾ പ്രതീക്ഷിക്കുന്ന സ്ഥലത്ത് വാഹനം നിന്നുവെന്ന് വരില്ല.

∙ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ തെന്നി മാറാനുള്ള സാധ്യത കൂടുന്നു.

English Summary: Pothanicad Bike Accident

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA