ADVERTISEMENT

ചില സമയങ്ങളിൽ മറ്റുള്ളവരുടെ തെറ്റിന് ഇരയാകേണ്ടിവരുന്നത് ഇരുചക്രവാഹനത്തിന്റെ യാത്രികരാണ്. നിയമം പാലിച്ച് വാഹനമോടിക്കാൻ ശ്രമിച്ചാലും ഇവർക്ക് അപകടങ്ങൾ വന്നു ഭവിക്കാം. അത്തരത്തിലൊരു അപകട വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. വിയറ്റ്നാമിലാണ് അപകടം നടന്നത്. 

ട്രാഫിക് സിഗ്നലിൽ ചുവപ്പു ലൈറ്റ് കണ്ട് സ്കൂട്ടർ നിർത്തിയതായിരുന്നു യുവതി. കുറച്ചു നിമിഷങ്ങൾക്ക് ശേഷം പിന്നാലെ എത്തിയ എസ്‍യുവി സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ചു. വാഹനം വേഗത്തിൽ വരുന്നത് കണ്ട് ഒഴിഞ്ഞു മാറിയതിനാൽ യുവതിക്ക് അപകടങ്ങളൊന്നും പറ്റിയില്ല. ഇടിച്ചു തെറിച്ച സ്കൂട്ടർ ഏറെ മുന്നിലാണ് ചെന്ന് വീണത്. 

പിന്നാലെ എത്തിയ എസ്‍യുവി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണം. ഒരു വാഹനം മാത്രമേ സിഗ്നലിൽ ഉണ്ടായിരുന്നുള്ളൂ. ഭാഗ്യവശാൽ മാത്രമാണ് യുവതി അപകടങ്ങൾ കൂടാതെ രക്ഷപ്പെട്ടത്.

English Summary: SUV Hit Scooter In Traffic Signal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com