ADVERTISEMENT

ഹ്യുണ്ടേയ്‌ പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ പുതിയ പതിപ്പിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്. വാഹനം പുറത്തിറക്കുന്നതിന് മുന്നോടിയായാണ് പുതിയ ഐ20യുടെ ചിത്രങ്ങൾ ഹ്യുണ്ടേയ് പുറത്തുവിട്ടിരിക്കുന്നത്. സ്പോർട്ടി ലുക്കാണ് പുതിയ ഐ 20യുടെ ഹൈലൈറ്റ്. സെൻസ്യുയസ് സ്പോർട്ടിനെസ് എന്ന ഡിസൈൻ ഭാഷ്യത്തിൽ ഹ്യുണ്ടേയ് പുറത്തിറക്കുന്ന ആദ്യ ഹാച്ച്ബാക്കാകും ഈ ഐ 20. പ്രൊപ്പോഷൻ, ആർക്കിടെക്ച്ചർ, സ്റ്റൈലിങ്, ടെക്നോളജി എന്നീ ഘടകങ്ങളിൽ ഊന്നിയാണ് പുതിയ ഐ20 ഡിസൈൻ ചെയ്തിരിക്കുന്നത്. പുതു തലമുറ ഉപഭോക്താക്കൾക്കുള്ള ടെക്നോളജിയും പുതിയ ഐ 20യിലുണ്ട്.

hyundai-i20-2
Hyundai i20

നേരത്തെ പുതിയ ഐ20യുടെ യൂറോപ്യൻ പതിപ്പ് ചിത്രങ്ങൾ ഹ്യുണ്ടേയ് പുറത്തിറക്കിയിരുന്നു. അതിൽ നിന്ന് വലിയ മാറ്റങ്ങൾ ഇന്ത്യൻ പതിപ്പിനുമുണ്ടാകില്ല. ഡയമണ്ട് പാറ്റേൺ മെഷ് ഡിസൈനുള്ള ഹെക്സഗണൽ ഗ്രിൽ, മസ്കുലർ ബോഡി ലൈനുകൾ, മനോഹരമായ ഡേടൈം റണ്ണിങ് ലാംപുകൾ. ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഇസഡ് രൂപത്തിൽ ഇൻസേർട്ടുകളുള്ള എൽഇഡി ടെയിൽ ലാംപുകൾ എന്നിവ പുതിയ ഐ20യിലുണ്ട്. 

hyundai-i20-1
Hyundai i20

യൂറോപ്യൻ പതിപ്പിൽ സെഗ്മെന്റിലെ തന്നെ ഏറ്റവും വലിയ 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഇന്റീരിയറിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും മികച്ച സീറ്റുകളും സ്റ്റൈലിഷ് ഫീച്ചറുകളും പുതിയ വാഹനത്തിലുണ്ടാകും. 

എൻജിൻ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ ഐ 20 പുറത്തിറങ്ങും. കൂടാതെ മൈൽഡ് ഹൈബ്രിഡ് എൻജിനും പ്രതീക്ഷിക്കാം. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ ടാറ്റ ആൽട്രോസ്, മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, ഹോണ്ട ജാസ് തുടങ്ങി വാഹനങ്ങളുമായിട്ടാണ് പുതിയ ഐ20 മത്സരിക്കുക. 

English Summary: Hyundai releases design-renders of upcoming 2020 i20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com