ADVERTISEMENT

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് യൂസ്ഡ് കാറുകള്‍ സ്വന്തമാക്കാന്‍ സാങ്കേതികവിദ്യയുടെ സഹായത്തില്‍ അവസരമൊരുക്കുകയാണ് സ്പിന്നി 360. ഓണ്‍ലൈനായി തന്നെ ഇഷ്ടപ്പെട്ട കാറിന്റെ അകവും പുറവും അടുത്തുകാണാനുള്ള സംവിധാനമാണ് ഓണ്‍ലൈന്‍ യൂസ്ഡ് കാര്‍ വെബ് സൈറ്റായ സ്പിന്നി ഒരുക്കിയിരിക്കുന്നത്. സ്പിന്നി ഡോട്ട് കോമിലൂടെ വേറിട്ടൊരു ഡിജിറ്റല്‍ കാറനുഭവമാണ് ഇവര്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

2015ല്‍ ആരംഭിച്ച സ്പിന്നി ഡോട്ട് കോം കഴിഞ്ഞ ദിവസമാണ് (ഒക്ടോബര്‍ 26) സ്പിന്നി 360 അടക്കം ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെട്ട ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ ഓണ്‍ലൈനിലൂടെ പതിനായിരത്തിലേറെ കാറുകള്‍ വിറ്റിട്ടുള്ള കമ്പനിയാണ് സ്പിന്നി. നേരിട്ട് ബന്ധപ്പെടാതെയുള്ള ഹോം ടെസ്റ്റ് ഡ്രൈവും ഡെലിവറിയും കൂടി കോവിഡിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സ്പിന്നി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. 

കാറിനകത്തേയും പുറത്തേയും ഓരോ ഭാഗങ്ങളും ഓണ്‍ലൈനായി പരിശോധിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സ്പിന്നി 360 വഴി അവസരം ലഭിക്കുന്നു. തങ്ങളുടെ ഇഷ്ട വാഹനത്തെക്കുറിച്ച് പരമാവധി വിവരങ്ങള്‍ അറിഞ്ഞുകൊണ്ട് ആത്മവിശ്വാസത്തോടെ അതേസമയം സുരക്ഷിതമായി വാങ്ങാന്‍ ഇത് സഹായിക്കുമെന്നാണ് കമ്പനി കരുതുന്നത്. ഇന്ത്യന്‍ വാഹന വിപണിയില്‍ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതെന്നും സ്പിന്നി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

'വാങ്ങാനുദ്ദേശിക്കുന്ന കാറിനെക്കുറിച്ചുള്ള പരമാവധി വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ടതുണ്ട്. കാറിനകത്തും പുറത്തും വിശദമായി പരിശോധിച്ചറിയാന്‍ സ്പിന്നി 360 വഴി സാധിക്കും. ഒരു വര്‍ഷ വാറണ്ടി, അഞ്ച് ദിവസത്തിനകമുള്ള മണിബാക്ക് ഗാരണ്ടി, സ്ഥിരമായ വില തുടങ്ങി ഉപഭോക്താക്കളെ പരമാവധി സഹായിക്കുന്ന സ്പിന്നിയുടെ വിവിധ ഫീച്ചറുകളുടെ കൂട്ടത്തിലേക്കാണ് സ്പിന്നി 360യും കൂട്ടിച്ചേര്‍ക്കപ്പെടുന്നത്' സ്പിന്നി 360 അവതരിപ്പിച്ച ചടങ്ങില്‍ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ നീരജ് സിംഗ് പറഞ്ഞു.

English Summary: Used-Car Platform Spinny to Launch Detailed Inside-Out 360 Degree View of Cars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com