മദ്യലഹരിയിൽ അമിതവേഗം, തലകുത്തനെ മറിഞ്ഞ കാറിൽ നിന്ന് തെറിച്ചുവീണത് 2 പേർ: വിഡിയോ

car-accident
Screen Grab
SHARE

നമ്മുടെ നാട്ടിലെ പല അപകടങ്ങളിലേയും വില്ലൻ മദ്യമോ അമിതവേഗമോ ആയിരിക്കും. ഇവ രണ്ടും ചേർന്നാൽ അപകടത്തിന്റെ വ്യാപ്തി ചിന്തിക്കുന്നതിലും അപ്പുറമാകും. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിത്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം നടന്നത്.

സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കാഴ്ചക്കാരിൽ ഞെട്ടൽ ഉളവാക്കും. അമിതവേഗത്തിൽ നിയന്ത്രണം വിട്ട് തലകുത്തനെ മറിഞ്ഞ കാറിന്റെ പിൻഡോറിൽ നിന്ന് രണ്ടുപേർ തെറിച്ചു വീഴുന്നതും വിഡിയോയിൽ കാണാം. 6 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്, ചെറിയ പരിക്കുകളോടെ ഇവർ രക്ഷപ്പെട്ടു. അപകടത്തിന്റെ ഭീകര വിഡിയോ കണ്ടവർ ഭാഗ്യം കൊണ്ടു മാത്രമാണ് ഇവർ രക്ഷപ്പെട്ടത് എന്നാണ് പറയുന്നത്.

സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത സംഘം മദ്യലഹരിയിൽ വാഹനമോടിച്ചതാണ് അപകട കാരണം എന്നാണ് പൊലീസ് പറയുന്നത്. അപകടത്തെപ്പറ്റി പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മദ്യം വില്ലനാകുമ്പോൾ

മദ്യപിച്ച് വാഹനമോടിക്കുന്നവർ നമ്മുടെ നാട്ടിൽ നിരവധിയാണ്. രണ്ടെണ്ണം അടിച്ചിട്ട് വണ്ടി ഓടിച്ചാൽ ഒന്നും സംഭവിക്കില്ല എന്ന മിഥ്യാധാരണയാണ് പ്രധാന പ്രശ്നം. മദ്യപിച്ചാൽ കൈകാലുകളുടെ സന്തുലനം പാടെ തകരാറിലാവുന്നു . കൂടാതെ മറ്റു വാഹനങ്ങളുടെ വേഗം, അകലം എന്നിവ കണക്കാക്കാനുള്ള മസ്തിഷ്കത്തിൽ കഴിവും താറുമാറാകുന്നു. ഇതോടെ കൃത്യസമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കാനാവാതെ വരുന്നു.  കൂടാതെ അപകടസാധ്യതയോട് ഉടനടി പ്രതികരിക്കാൻ കഴിയാതെ വരുന്നു. മദ്യം അമിതമായാൽ കാഴ്ച്ചയ്ക്കും കാര്യമായി പ്രശ്നങ്ങളുണ്ടാക്കും. കൂടാതെ വാഹനമോടിക്കുമ്പോള്‍ വേണ്ട ഏകാഗ്രതയ്ക്ക് കുറവുവരുത്തുകയും ചെയ്യും. ഇക്കാരണങ്ങൾ കൊണ്ടാണ് മദ്യപിച്ച് വാഹനമോടിക്കരുത് എന്നു പറയുന്നത്.

English Summary:  OverSpeed Accident In Sivaganga District Tamilnadu

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA