ADVERTISEMENT

ജാവയും പൃഥ്വിരാജും തമ്മിലുള്ള 'നക്ഷത്ര'ഫലം പ്രവചിച്ച ആനന്ദ് മഹീന്ദ്രക്ക് പൂര്‍ണ്ണമായും തെറ്റിയില്ല. തലമുറകള്‍ നീളുന്ന ബന്ധം ജാവയുമായി ഉണ്ടെന്ന് ആനന്ദ് മഹീന്ദ്രക്കുള്ള മറുപടിയില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. ട്വിറ്ററിലൂടെയായിരുന്നു ആരാധകര്‍ ഏറ്റെടുത്ത പൃഥ്വിരാജും ആനന്ദ് മഹീന്ദ്രയും തമ്മിലെ ജാവയെ ചൊല്ലിയുള്ള സംഭാഷണം. 

 

പുതിയ ത്രില്ലര്‍ ചിത്രമായ 'കോള്‍ഡ് കേസി'ലെ എ.സി.പി സത്യജിത്തിന്റെ വേഷത്തിലുള്ള ഒരു ചിത്രം പൃഥ്വി പുറത്തുവിട്ടിരുന്നു. ഇടക്കാലത്തിനുശേഷം പുനരവതരിച്ച ജാവ 42വില്‍ പൃഥ്വിരാജ് ഇരിക്കുന്ന ചിത്രം സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഈ ചിത്രത്തിന് ആനന്ദ് മഹീന്ദ്ര ഇട്ട കമന്റാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. 

 

'രണ്ട് നക്ഷത്രങ്ങളുടെ പൊരുത്തം. ഇത് ആര്‍ക്കും പറയാവുന്ന ജ്യോതിഷം' എന്ന രീതിയിലായിരുന്നു ആനന്ദ് മഹീന്ദ്രയുടെ കുറിക്കുകൊള്ളുന്ന കമന്റ്. ഇതിനുള്ള മറുപടിയിലാണ് ജാവയും തന്റെ പിതാവ് സുകുമാരനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൃഥ്വിരാജ് കുറിച്ചത്.

 

'നക്ഷത്രങ്ങളെക്കുറിച്ചറിയില്ല. പക്ഷേ, പൊരുത്തം സത്യമാണ്. നടനാവും മുമ്പ് കോളജില്‍ പഠിപ്പിക്കാന്‍ പോവുന്ന കാലത്ത് എന്റെ പിതാവ് ജാവ ഓടിച്ചാണ് പോയിരുന്നത്. അദ്ദേഹത്തിന്റെ ജാവക്കൊപ്പമുള്ള ചിത്രം ശ്രമിച്ചെങ്കിലും കിട്ടിയില്ല' എന്നായിരുന്നു ആനന്ദ് മഹീന്ദ്രക്കുള്ള പൃഥ്വിയുടെ കുറിക്കുകൊള്ളുന്ന മറുപടി.

 

English Summary:Prithviraj's reply to Anand Mahindra's tweet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com