ADVERTISEMENT

സൂപ്പർഹിറ്റ് പാട്ടുകളുടെ കൂട്ടുകാരനാണ് ഷാൻ റഹ്മാൻ. മലയാളികളുടെ ചുണ്ടിൽ ഇണമിടുന്ന മനോഹര ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകന് കൂട്ടായി പുതിയ ലാൻഡ് റോവർ എത്തിയിരിക്കുന്നു. ലാൻഡ് റോവർ നിരയിലെ ഏറ്റവും മികച്ച എസ്‍യുവി വേളാർ ആണ് താരം സ്വന്തമാക്കിയത്. ഏകദേശം 95 ലക്ഷം രൂപ ഓൺറോഡ് വില വരുന്ന വാഹനമാണ് വേളാർ.

കൊച്ചിയിലെ ജഗ്വാർ ലാൻഡ് റോവർ ഡീലർഷിപ്പായ മൂത്തുറ്റ് ജെഎൽആറിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. വേളാറിന്റെ ആർ ഡൈനാമിക്സ് എന്ന മോഡലാണ് ഷാൻ സ്വന്തമാക്കിയത്. 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന എസ്‍യുവിയുടെ കരുത്ത് 184 ബിഎച്ച്പിയും ടോർക്ക് 365 എൻഎമ്മുമാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.10 സെക്കന്റ് വേണ്ടി വരുന്ന ഈ കരുത്തന്റെ ഉയർന്ന വേഗം 217 കിലോമീറ്ററാണ്.

English Summary: Shaan Rahman Bought Land Rover Velar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com