ഓടുന്ന കെഎസ്ആർടിസി അല്ല, ഇത് വിശ്രമിക്കാനുള്ള ബസ്

ksrtc-staff-sleeper
KSRTC Staff Sleeper Bus, ചിത്രങ്ങളും വിഡിയോ: ഉണ്ണി കോട്ടക്കൽ
SHARE

ഒറ്റനോട്ടത്തിൽ ഇത് ഏത് ട്രെയിൻ ആണെന്നാവും സംശയിച്ചിരിക്കുക. എന്നാൽ, ഇത് ട്രെയിൻ അല്ല, ബസ് ആണ്. എവിടെ ഓടുന്ന ബസ് എന്നാണോ? ഓടാൻ ഉള്ള ബസ് അല്ല; ഇത് ഓടിത്തളർന്നു വരുന്ന ജീവനക്കാർക്കു വിശ്രമിക്കാൻ വേണ്ടി മാത്രമുള്ള വിശ്രമമുറിയാണ്.

കണ്ടം ചെയ്യാറായ ബസിനെയാണു രൂപം മാറ്റി കെഎസ്ആർടിസി വിശ്രമമുറിയാക്കി മാറ്റിയത്. ദീർഘദൂര സർവീസുകളിൽ ഏറെയെണ്ണത്തിന്റെ ജീവനക്കാർ തൃശൂരിലാണ് ഡ്യൂട്ടി മാറുന്നത്. ഇവിടെ വിശ്രമ സംവിധാനം അനിവാര്യമാണെന്നതിനാലാണ് ബസിനെ തന്നെ രൂപം മാറ്റിയെടുത്തത്. ബസ് ഡിപ്പോയിൽ മറ്റു ബസുകൾക്കൊപ്പം കിടക്കുന്ന ഈ സ്ലീപ്പറിൽ കയറി ജീവനക്കാർക്ക് അവരുടെ വിശ്രമസമയം ചെലവഴിക്കാം.

നീണ്ടുനിവർന്നു കിടക്കാവുന്ന വിധത്തിൽ ട്രെയിനിൽ ഉള്ള പോലത്തെ സീറ്റുകളാണ് വിശ്രമ ബസിൽ. എൻജിൻ അഴിച്ചു മാറ്റിയ ബസിനെയാണു വിശ്രമത്തിനായി തിരഞ്ഞെടുത്തത്. എന്നാൽ, ഭാവിയിൽ ഇത്തരം സീറ്റുകളോടെ ബസ് നിരത്തിലിറക്കണമെന്നാണ് കെഎസ്ആർടിസി ജീവനക്കാർ പറയുന്നത്.  

കണ്ടം ചെയ്യാറായ ബസുകളെ എൻജിൻ അഴിച്ചു മാറ്റി കച്ചവട സ്ഥാപനങ്ങളാക്കി കൈമാറുന്നത് കെഎസ്ആർ‍ടിസി വ്യാപകമാക്കും. കണ്ടം ചെയ്യാറായ ഒരു ബസ് തൃശൂരിൽ മിൽമയ്ക്ക് ഉടനെ കൈമാറും. 3 ലക്ഷം രൂപയ്ക്ക് എൻജിൻ ഇല്ലാതെ കടമുറിയാക്കിയ ബസ് കിട്ടും. ഇത്രയും സ്പെയ്സ് ഉള്ള ഒരു സ്ഥാപനവും നിങ്ങൾക്ക് ഈ മുതൽമുടക്കിൽ കിട്ടില്ല; തീർച്ച.

English Summary: KSRTC Staff Sleeper Bus In Thrissur

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA