ഓർഡിനറിയല്ല പുതിയ ജീപ്പ് കോംപസ്; എത്തുന്നത് ഫീച്ചറുകൾ നിറച്ച്

jeep-compass-1
Jeep Compass 2021
SHARE

ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസിന്റെ പുതുക്കിയ ജീപ്പ് കോംപസ് എസ്‌യുവി ഈ മാസം അവസാനം ഷോറൂമുകളിലെത്തും. വില പ്രഖ്യാപിച്ചിട്ടില്ല. ഹണി കോംപ് ഇൻസേർട്ടുകളുള്ള ഗ്രിൽ, പുതിയ ബംപർ ഡിസൈൻ, പുതിയ അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലാംപ് എന്നിവയാണ് പുറംഭാഗത്തെ പ്രധാന മാറ്റങ്ങള്‍.

jeep-compass-3

ഇന്റീരിയറിലാണ് മാറ്റങ്ങൾ ഏറെയും 10.1 ഇഞ്ച് ടച്സ്ക്രീൻ സഹിതമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് പ്രധാന ആകർഷണം. എഫ്സിഎയുടെ യൂകണക്റ്റ് 5 സിസ്റ്റത്തിൽ ആമസോൺ അലക്സ, വയർലെസ് ആപ്പിൾ കാർപ്ലെ, ആൻഡ്രോയിഡ് ഓട്ടോ, പുതിയ മൂന്ന് സ്പോക്ക് സ്റ്റിയറിങ് വീൽ എന്നിവയുണ്ട്. കൂടാതെ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360–ഡിഗ്രി ക്യാമറ, ഡ്യുവൽ സോൺ ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിങ്, ഓട്ടമാറ്റിക് ബുട്ട്ഡോർ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയുണ്ട്. 

jeep-compass-2

രണ്ടു ലീറ്റർ ഡീസൽ, 1.4 ലീറ്റർ ടർബൊ പെട്രോൾ എന്നീ എൻജിനുകളാണ് കോംപസിന് കരുത്തേകുക. ഡീസൽ എൻജിന് 173 എച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. പെട്രോൾ എൻജിന് 163 എച്ച്പി കരുത്തും 250 എൻഎം ടോർക്കും.  ആറു സ്പീഡ് മാനുവൽ ഗിയർബോക്സും പെട്രോൾ എൻജിനൊപ്പം 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടമാറ്റിക്ക് ഗിയർബോക്സും ഡീസൽ എൻജിനൊപ്പം 9 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടമാറ്റിക് ഗിയർബോക്സും ലഭിക്കും.

English Summary: 2021 Jeep Compass Facelift Unveiled In India

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA