‘കുടുംബത്തിലെ പുതിയ അതിഥി, ഒരേ ഒരു ഥാർ’: സൂപ്പർസ്റ്റാറിനെ സ്വന്തമാക്കി വിജയ് ബാബു

vijay-babu
Vijay Babu
SHARE

കുടുംബത്തിലെ പുതിയ അതിഥി, ഒരേ ഒരു ഥാർ... പുതിയ ഥാറിനെ സ്വന്തമാക്കി വിജയ് ബാബു സമൂഹമാധ്യമങ്ങളിൽ കുറിച്ച വരികളാണിത്. വിജയ് ബാബു മാത്രമല്ല ഇന്ത്യൻ വാഹനലോകം ഇത്ര സന്തോഷത്തോടെ വരവേറ്റ വാഹനം വേറെയുണ്ടാകില്ല എന്നാണ് ഥാറിന്റെ ബുക്കിങ്ങുകൾ സൂചിപ്പിക്കുന്നത്. 

ഥാറിന്റെ പെട്രോൾ ഓട്ടമാറ്റിക്ക് വകഭേദമാണ് നടനും നിർമാതാവുമായ വിജയ് ബാബു സ്വന്തമാക്കിയത്. നേരത്തെ സംവിധായകൻ ഒമർ ലുലുവും അനു സിത്താരയും ഗോകുൽ സുരേഷുമെല്ലാം വാഹനലോകത്തെ ഈ സൂപ്പർതാരത്തെ വാങ്ങിയിരുന്നു. 

കഴിഞ്ഞ വർഷം ഒക്ടോബറിലാണു പുതുതലമുറ ഥാർ അരങ്ങേറ്റം കുറിച്ചത്. അവതരണത്തിനു മുമ്പു  ലാഡർ ഫ്രെയിം ഷാസിയോടെ എത്തുന്ന 2020 ഥാറിനു രണ്ട് എൻജിന്‍ മോഡലുകളുണ്ട്. 152 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന, രണ്ടു ലീറ്റർ എം സ്റ്റാലിയൻ പെട്രോൾ എൻജിനു കൂട്ട് ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർ ബോക്സുകളാണ്. 132 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവുന്ന 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനൊപ്പവും ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സുകൾ ലഭ്യമാണ്. ഫോർ വീൽ ഡ്രൈവും മാനുവൽ ഷിഫ്റ്റ് ട്രാൻസ്ഫർ കേസും എല്ലാ വകഭേദത്തിലുമുണ്ട്.

സോഫ്റ്റ് ടോപ്, ഹാർഡ് ടോപ് സാധ്യതകളോടെ എ എക്സ്, എൽ എക്സ് ശ്രേണികളിലാണു പുതിയ ഥാർ വിൽപനയ്ക്കുള്ളത്; 9.80 ലക്ഷം രൂപ മുതൽ 13.75 ലക്ഷം രൂപ വരെയാണു ഥാറിന്റെ ഷോറൂം വില. പുതുവർഷത്തിൽ ഥാർ അടക്കമുള്ള വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്നു മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുമുണ്ട്.

English Summary: Vijay Babu Bought Mahindra Thar

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA