കൂടുതൽ കരുത്ത്, ഡിസിടി ഗിയർബോക്സ്, എത്തുന്നു ആൾട്രോസ് ഐ ടർബോ

tata-altroz
Tata Altroz
SHARE

പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ ടർബോ പെട്രോൾ ബുധനാഴ്ച നിരത്തിലെത്തുന്നു. ഏറെ നാളായി പരീക്ഷണ ഓട്ടത്തിലുള്ള ആൾട്രോസ് ടർബോ പെട്രോൾ വിൽപനയ്ക്കെത്തുന്നത് ആൾട്രോസ് ഐ ടർബോ എന്ന പേരിലാണ്. കാറിനു കരുത്തേകുന്നത്, ‘നെക്സനി’ൽ നിന്നു കടമെടുത്ത 1.2 ലീറ്റർ, ടർബോ ചാർജ്ഡ്, ഇൻലൈൻ മൂന്നു സിലിണ്ടർ, പെട്രോൾ എൻജിനാണ്. 110 പി എസ് വരെ കരുത്തും 150 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഈ എൻജിനു കൂട്ടായി അഞ്ചു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഇരട്ട ക്ലച് ട്രാൻസ്മിഷൻ(ഡി സി ടി) ഗീയർബോക്സുകളും ലഭ്യമാവും. സിറ്റി, സ്പോർട് ഡ്രൈവിങ് മോഡുകളോടെയാവും ‘ആൾട്രോസ് ഐ ടർബോ’യുടെ വരവ്.

വിപണിയുടെ പ്രതികരണം പരിഗണിച്ച് ‘ആൾട്രോസി’ന്റെ വിവിധ വകഭേദങ്ങളിൽ ലഭ്യമാവുന്ന സൗകര്യങ്ങളും സംവിധാനങ്ങളും പുനഃക്രമീകരിക്കാനും ടാറ്റ മോട്ടോഴ്സ് ‘ഐ ടർബോ’ അവതരണ വേള പ്രയോജനപ്പെടുത്തുമെന്നാണു സൂചന. കൂടാതെ മരീന ബ്ലൂ എന്ന പുതുവർണത്തിലും ‘ആൾട്രോസ് ഐ ടർബോ’ ലഭ്യമാവും. ഇതിനപ്പുറം പുറംമോടിയിൽ സാധാരണ ‘ആൾട്രോസി’ൽ നിന്നു വിപ്ലവകരമായ മാറ്റമൊന്നും ‘ആൾട്രോസ് ടർബോ’യിൽ പ്രതീക്ഷിക്കാനില്ല. പിൻ ടെയിൽഗേറ്റിനു താഴെ പിടിപ്പിച്ച ‘ടർബോ’ ബാഡ്ജിങ്ങാവും പ്രധാന വ്യത്യാസം; മുൻ ഗ്രില്ലിലും സമാന ബാഡ്ജിങ്ങിനു സാധ്യതയുണ്ട്. 

കഴിഞ്ഞ വർഷം ആദ്യമാണ് ‘ആൾട്രോസ്’ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തിയത്; പെട്രോൾ, ഡീസൽ എൻജിനുകളോടെ എത്തിയ കാറിൽ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമായിരുന്നു ട്രാൻസ്മിഷൻ സാധ്യത. ‘ഹ്യുണ്ടേയ് ‘ഐ 20 ടർബോ’യെയും ഫോക്സ്വാഗൻ ‘പോളൊ’യെയുമാവും ‘ആൾട്രോസ് ഐ ടർബോ’ അവതരണത്തിലൂടെ ടാറ്റ മോട്ടോഴ്സ് ഉന്നമിടുന്നത്. 

English Summary: Tata Altroz Turbo Petrol

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA