ADVERTISEMENT

പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ ടർബോ പെട്രോൾ പതിപ്പായ ‘ആൾട്രോസ് ഐ–ടർബോ’ ടാറ്റ പുറത്തിറക്കി. ജനുവരി 14–ന് ബുക്കിങ് ആരംഭിക്കുന്ന പുതിയ പതിപ്പിന് 1.2 ലീറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് കരുത്തു പകരുന്നത്. പുതിയ മോഡലിന്റെ വില ജനുവരി 22–നാണ് ടാറ്റ പ്രഖ്യാപിക്കുക. എങ്കിലും 7.99 ലക്ഷം മുതൽ 8.59 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ വിലയെന്നാണ് സൂചന. 11000 രൂപ മുടക്കി ജനുവരി 14 മുതൽ ഉപഭോക്താക്കൾക്ക് കാർ ബുക്ക് ചെയ്യാവുന്നതാണ്.

Tata-Altroz-turbo-gold

 

Tata-Altroz-turbo-Red

അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് വാഹനത്തിലുള്ളത്. ഡിസിറ്റി ഒട്ടമാറ്റിക് ഗിയർ ബോക്സ് ഭാവിയിൽ പുറത്തിറക്കാൻ ടാറ്റ പദ്ധതിയിടുന്നുണ്ട്.  11.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്നു നൂറ് കിലോമീറ്റർ വേഗതയിലെത്തുന്ന വാഹനത്തിന് ടാറ്റ അവകാശപ്പെടുന്ന ഇന്ധനക്ഷമത 18.13 കിമീയാണ്. ഇതോടൊപ്പം കോംപാക്ട് എസ് യു വിയായ നെക്സനിലെ ടെക്ടോണിക് ബ്ലൂ എന്ന നിറം ഹാർബർ ബ്ലൂ എന്ന പേരിൽ ടാറ്റ ആൾട്രോസിലേക്ക് കൊണ്ടു വന്നിട്ടുണ്ട്.  1.2 ലീറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ 110 പി എസ് കരുത്തും 140 എൻഎം ടോർക്കും സൃഷ്ടിക്കും. എഞ്ചിനിൽ മാറ്റമുണ്ടെങ്കിലും ഡിസൈനിലോ കാഴ്ചയിലോ വലിയ വ്യത്യാസമൊന്നും കാറിന്റെ പുതിയ വകഭേദത്തിലില്ല.

Tata-Altroz-turbo-White

 

ആൾട്രോസ് എക്സ് ഇസെഡ് പ്ലസ് എന്നൊരു ടോപ് മോഡൽ കൂടി ടാറ്റ ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ആൾട്രോസ് ഐ–ടർബോയുടെ എക്സ് റ്റി, എക്സ് ഇസെഡ്, എക്സ് ഇസെഡ് പ്ലസ് എന്നീ വകഭേദങ്ങൾ വിപണിയിൽ ലഭ്യമാകും. ആൾട്രോസിന്റെ അതേ സെഗ്മെന്റിലുള്ള എന്നാൽ ടർബോ എഞ്ചിനുകൾ ഉപയോഗിക്കുന്ന ഐ20, പോളോ എന്നീ വാഹനങ്ങളെ മറികടക്കുകയാണ് പുതിയ മോഡൽ പുറത്തിറക്കുക വഴി ടാറ്റ ലക്ഷ്യമിടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com