അമേരിക്കയിൽ മാത്രമല്ല, നമുക്കുമുണ്ട് ഹൈഡ്രജൻ ഫ്യൂവൽ സെൽ കാർ; മൈലേജ് 250 കി.മീ

hydrogen-fuel-cell-car
SHARE

കുറച്ചു മാസങ്ങൾക്കു മുൻപ് 1600 കിലോമീറ്റർ റേഞ്ചുമായി അമേരിക്കയിലെ ഹൈപീരിയൻ കമ്പനി നിർമിച്ച ഹൈഡ്രജൻ ഫ്യുവൽസെൽ കാറിനെക്കുറിച്ചു ഫാസ്റ്റ്ട്രാക്കിൽ വായിച്ചില്ലേ. പുണെയിലും അത്തരമൊരു പരീക്ഷണം നടന്നു. ഹൈഡ്രജൻ ഫ്യൂവൽ സെൽ ടെക്നോളജി ഉപയോഗിച്ച് ഓടുന്ന കാറിന്റെ പരീക്ഷണം ഇവിടെയും വൻ വിജയമായിരുന്നു.

പ്രവർത്തനതത്വം

കൗൺസിൽ ഫോർ സയിന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (CSIR) പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്നോളജി കമ്പനിയായ KPIT യും ചേർന്നാണ് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ പ്രോട്ടോടൈപ് കാർ ഡിസൈൻ ചെയ്തത്. പുണെയിലെ നാഷനൽ കെമിക്കൽ ലബോറട്ടറിയിലാണ് സെൽ നിർമിച്ചത്. 10 KWe ഓട്ടമോട്ടീവ് ഗ്രേഡ് LT-PEMFC ഫ്യൂവൽ സെൽ ഇവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

വായുവിൽ നിന്ന് ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ചു വൈദ്യുതോർജം ഉൽപാദിപ്പിക്കുന്നു. ഈ ഊർജം ബാറ്ററിയിൽ സംഭരിച്ചാണ് കാർ പ്രവർത്തിപ്പിക്കുന്നത്. രാസപ്രവർത്തനത്തിന്റെ ഫലമായി പുറന്തള്ളുന്ന ഏക മാലിന്യം ജലമാണ്. അതിനാൽ അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നില്ല. പ്രത്യേക ബാറ്ററി ഘടിപ്പിച്ച കാറിലാണ് ട്രയൽ റൺ നടന്നത്. തുടർ പരീക്ഷണങ്ങളും വിജയമായാൽ ഭാവിയിൽ ഇന്ത്യൻ നിരത്തുകളിലും ഹൈഡ്രജൻ ഫ്യൂവൽ വാഹനങ്ങൾ കാണാം. ഇതോടെ ഫോസിൽ ഇന്ധനത്തിനു വിട.

വലിയ വാഹനങ്ങൾക്ക് അനുയോജ്യം

ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ ഏറ്റവും നന്നായി ഉപയോഗിക്കാൻ കഴിയുന്നത് ബസ്, ട്രക്ക് പോലുള്ള വലിയ വാഹനങ്ങളിലാണ്. കൊമേഴ്സ്യൽ വാഹനങ്ങളുടേത് വലിയ ടാങ്കുകളാണ്. 1.75 കിഗ്രാം ഹൈഡ്രജൻ ഇന്ധനം വരെ ഈ ടാങ്കുകളിൽ ശേഖരിക്കാൻ കഴിയും. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്ധനം നിറയ്ക്കാം. ഹെവി വാഹനങ്ങൾക്കു സാധാരണ ഇന്ത്യൻ നിരത്തുകളിൽ 250 കിമീ വരെ മൈലേജ് ലഭിക്കും. ഏകദേശം 60–65 കിമീ വേഗം കൈവരിക്കാനും സാധിക്കും.

English Summary: India’s first Hydrogen Fuel Cell Car Undergoes Successful Trials

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA