രാത്രിയിൽ ഗൂഗിൾ മാപ്പ് വഴികാട്ടി, കാർ ഡാമിലേക്ക്; ഒരു മരണം

google-map
Representative Image
SHARE

ഗൂഗിൾ മാപ്പ് നോക്കി പോയ കാർ ഡാമിലേക്ക് മറിഞ്ഞ് ഒരു മരണം. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 1.45 നാണ് സംഭവം. മഹാരാഷ്ട്രയിലെ കൽസുബ പർവതത്തിലേക്ക് യാത്ര ചെയ്ത മൂന്നു പേരാണ് അപകടത്തിൽ പെട്ടത്. പുണെയിൽ നിന്നെത്തിയ ഇവർ വഴി തെറ്റിയതിനെ തുടർന്ന് ഗുഗിൾ മാപ്പിന്റെ സഹായം തേടുകയായിരുന്നു.

മഴക്കാലമായാൽ ഡാമിലെ ജലനിരപ്പുയർന്ന് ഉപയോഗ ശൂന്യമാകുന്ന പാലത്തിലേക്കാണ് ഗൂഗിൾ മാപ്പ് ഇവരെ നയിച്ചത്. രാത്രിയായതുകൊണ്ട് വെള്ളം ശ്രദ്ധിക്കാതെ മുന്നോട്ടുപോയ വാഹനം ഡാമിലേക്ക് മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന ഡ്രൈവറാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.

വർഷത്തിൽ 8 മാസം പാലത്തിലൂടെ വാഹനം കടന്നുപോകുമെന്നും മഴപെയ്ത് ഡാമിലെ ജലനിരപ്പുയർന്നാൽ പാലത്തിലൂടെ ഗതാഗതം നിരോധിക്കുകയാണ് പതിവെന്നും ഇതൊന്നും അറിയാതെ എത്തിയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

English Summary: Man drives into dam while following Google Maps

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA