ADVERTISEMENT

മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ്‌യുവി ബ്രെസയുടെ പുതിയ പതിപ്പ് വിപണിയിലെത്താൻ ഒരുങ്ങുന്നു. ഈ വർഷം അവസാനം പുതിയ രൂപത്തിൽ ബ്രെസ എത്തുമെന്നാണ് പ്രതീക്ഷ. കോംപാക്റ്റ് എസ്‍യുവി സെഗ്‌മെന്റിലെ പുതിയ താരങ്ങളായ കിയ സോണറ്റ്, ഹ്യുണ്ടേയ് വെന്യൂ, നിസാൻ മാഗ്‌നൈറ്റ് തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാൻ പുതിയ നിരവധി ഫീച്ചറുകളുമായിട്ടായിരിക്കും ബ്രെസയുടെ രണ്ടാം തലമുറ എത്തുക.

നിലവിലുള്ള ബ്രെസയുടെ അടിസ്ഥാന ഡിസൈൻ ഘടകങ്ങൾ നിലനിർത്തി കൂടുതൽ സ്പോർട്ടിയായിരിക്കും പുതിയ വാഹനം. ഹാർടെക് പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന വാഹനത്തിൽ സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയും പ്രതീക്ഷിക്കാം.

ഇന്റീരിയറിൽ സമൂല മാറ്റങ്ങളുമായി എത്തുന്ന കാറിന്റെ സ്ഥലസൗകര്യവും ബുട്ട് സ്പെയ്സും വർദ്ധിക്കും. നിലവിലെ ബ്രെസയിൽ ഉപയോഗിക്കുന്ന 1.5 ലീറ്റർ പെട്രോൾ എൻജിൻ തന്നെയായിരിക്കും പുതിയ എസ്‌യുവിയിലും. കൂടാതെ മാരുതിയുടെ പുതിയ 1.5 ലീറ്റർ ഡീസൽ എൻജിൻ ബ്രെസയിലൂടെ അരങ്ങേറാനുള്ള സാധ്യതയുമുണ്ട്.

English Summary: New Maruti Suzuki Vitara Brezza expected end-2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com