ADVERTISEMENT

ഇന്ത്യയിലെ ഏറ്റവും മികച്ച കാർ കളക്‌ഷനുള്ള കോടീശ്വരന്മാരിൽ ഒരാളാണ് അംബാനി. ലോകോത്തര ആഡംബര കാറുകളല്ലാം ഈ കോടീശ്വരന്റെ ഗ്യാരേജിലുണ്ട്. അംബാനിയുടെ ഏറ്റവും പുതിയ റോൾസ് റോയ്സാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. റോൾസ് റോയ്സിന്റെ ആഡംബര എസ്‍യുവി കള്ളിനനാണ് ഗ്യാരിജിലെ പുതിയ അതിഥി.

 

അംബാനിയുടെ രണ്ടാമത്തെ കള്ളിനനാണ് പുതിയത്. ഇതോടെ ഫാന്റവും, ഡോണും അടക്കം 4 റോൾസ് റോയ്സ് കാറുകൾ ഇപ്പോൾ അംബാനിക്കുണ്ട്. ലോകത്തെ ഏറ്റവും ആഡംബരം നിറഞ്ഞ എസ്‍യുവിയാണ് കള്ളിനൻ. റോൾസ് റോയ്സിന്റെ ഈ ആഡംബര എസ്‍യുവി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിൽ ഒരാളാണ് അദ്ദേഹം. 

 

ലോകത്തിലെ ഏറ്റവും വേഗമുള്ള ലക്ഷ്വറി എസ്‌യുവികളിലൊന്നാണ് കള്ളിനൻ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനന്‍ ഡയമണ്ടില്‍ നിന്നാണു പുത്തന്‍ എസ്‌യുവിക്കുള്ള പേര് റോള്‍സ് റോയ്‌സ് കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ആഡംബരം നിറച്ച എസ്‌യുവിയുടെ വില ഏകദേശം 7 കോടി രൂപയാണ്. 563 ബിഎച്ച്പി കരുത്തും 850 എന്‍എം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 പെട്രോള്‍ എന്‍ജിനൊപ്പം ഓള്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ സ്റ്റീയര്‍ സംവിധാനങ്ങളുമുണ്ട്. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.

 

English Summary: Mukesh Ambanis New Rolls Royce Cullinan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com