ADVERTISEMENT

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട് രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിക്ക്. നിരവധി വാഹനങ്ങളുടേയും സുരക്ഷഭടന്മാരുടെയും അകമ്പടിയോടെയാണ് ഈ കോടീശ്വരന്റെ ഓരോ യാത്രകളും. അംബാനിക്ക് സുരക്ഷയൊരുക്കുന്ന ഏറ്റവും പുതിയ വാഹനമാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

ഒന്നിന് എകദേശം 2.5 കോടി രൂപ വില വരുന്ന നാലു ബെൻസ് ജി 63 എഎംജി എസ്‌യുവികളാണ് കഴിഞ്ഞ ദിവസം അംബാനിയുടെ കോൺവോയിലുണ്ടായിരുന്നത്. സുരക്ഷഭടന്മാർക്കായി വാങ്ങിയതാണ് പുതിയ എസ്‍യുവികൾ എന്നാണ് റിപ്പോർട്ട്. നേരത്തെ റേഞ്ച് റോവർ വോഗിലായിരുന്നു ഇവരുടെ യാത്ര.

ബെൻസിന്റെ ഏറ്റവും കരുത്തുള്ള എസ്‍യുവികളിലൊന്നാണ് ജി 63 എഎംജി. 3982 സിസി, വി 8, ബൈടർബോ പെട്രോൾ എൻജിനുള്ള വാഹനത്തിന് 576 ബിഎച്ച്പി കരുത്തും 850 എൻഎം ടോർക്കുമുണ്ട്.

English Summary: Mukesh Ambani’s security guards get 4 new Mercedes Benz G63 AMG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com