ഇതു കാർകോപ്റ്റർ, നിലം തൊടാതെ പറക്കുന്ന റേസ് കാർ; വേഗം 246.2 കി.മീ

maca-carcopter
Carcopter
SHARE

ഹൈഡ്രജൻ ഇന്ധമാക്കുന്ന പറക്കും വാഹനമായ കാർകോപ്റ്ററുമായി ഫ്രഞ്ച് ഏവിയേഷൻ സ്റ്റാർട് അപ്പായ എം എ സി എ. കൺസ്യൂമർ, ഇലക്ട്രോണിക്സ് വ്യവസായങ്ങളിലെ പുതുപുത്തൻ സാങ്കേതികവിദ്യകളും ഉൽപന്നങ്ങളും അനാവരണം ചെയ്യാനായി ലാസ്  വേഗാസിൽ സംഘടിപ്പിക്കുന്ന വാർഷിക പ്രദർശനമായ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ(സി ഇ എസ്)യിലാണ് പുതിയ കാർകോപ്റ്റർ അവതരിപ്പിച്ചത്.

അതിവേഗ കാറോട്ട മത്സരവേദികൾ ലക്ഷ്യമിട്ടാണു കാർകോപ്റ്ററിന്റെ വരവ്. ഹൈഡ്രജൻ ഇന്ധന സെല്ലുകൾ കരുത്തു പകരുന്ന മോട്ടോർ സഹിതമെത്തുന്ന കാറിന് മണിക്കൂറിൽ 153 മൈൽ(അഥവാ 246.2 കിലോമീറ്റർ) ആണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. തീർത്തും ഭാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചു നിർമിച്ച കാർകോപ്റ്റർ, ഫോർമുല വൺ മത്സരട്രാക്കുകൾ നേരിടുന്ന വെല്ലുവിളിയായ കാർബൺ മലിനീകരണം സൃഷ്ടിക്കില്ലെന്ന സവിശേഷതയുമുണ്ട്. 

സി ഇ എസിൽ പ്രദർശിപ്പിച്ച കാർകോപ്റ്ററിന് എട്ട് അടിയോളമാണു നീളം; ഇത് വാഹനത്തിന്റെ അന്തിമ രൂപത്തിൽ നിന്നു വ്യത്യസ്തമാണെന്നു നിർമാതാക്കളും വ്യക്തമാക്കുന്നുണ്ട്. നിലവിൽ വികസനഘടത്തിലുള്ള കാർകോപ്റ്റർ പുറത്തിറങ്ങുമ്പോൾ അര ടണ്ണോളം ഭാരവും 16 അടിയോളം നീളവുമാണു പ്രതീക്ഷിക്കുന്നത്. 

വ്യോമഗതാഗത മേഖലയിൽ നിന്നുള്ള രണ്ടു വിദഗ്ധരാണ് ‘കാർകോപ്റ്ററി’ന്റെ അടിസ്ഥാന ആശയം വികസിപ്പിച്ചത്; യുദ്ധവിമാന പൈലറ്റായിരുന്ന തിയറി ഡി ബോയ്സ്വില്യേഴ്സും വിമാന നിർമാണ കമ്പനിയായ എയർബസിലെ എക്സിക്യൂട്ടീവായിരുന്ന മൈക്കൽ ക്രൊല്ലാക്കും. ഇവരുടെ ആശയം പിന്തുടർന്നുള്ള ഗവേഷണ, വികസന നടപടികൾ പൂർത്തിയാക്കി ഇക്കൊല്ലം അവസാനത്തോടെ ‘കാർകോപ്റ്റർ’ പുറത്തിറക്കാനാവുമന്നാണ് എം എ സി എയുടെ പ്രതീക്ഷ. വേഗമേറെയുള്ള കാർ എന്ന നിലയിൽ ഫോർമുല വൺ സർക്യൂട്ടിലാവും ‘കാർകോപ്റ്ററി’ന്റെ അരങ്ങേറ്റം. മികച്ച സുരക്ഷ ഉറപ്പാക്കാനായി കാറിൽ ഭാഗിക ഓട്ടമാറ്റിക് പൈലറ്റിങ് സംവിധാനവും നിർമാതാക്കൾ ലഭ്യമാക്കുന്നുണ്ട്. 

English Summary: Carcopter: A hydrogen-based flying F1 race car concept unveiled at the CES 2021

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA