ADVERTISEMENT

ടിപ്പറിന്റെ ടയർ ഇടിച്ചുപൊളിച്ച ആഡംബരകാർ, കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വിഡിയോയാണിത്. ടിപ്പറിന്റെ പിൻ വശത്തെ ടയറിൽ ഇടിച്ചു കാറിന് കാര്യമായ കേടുപാടുകളുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളിലെ ആളുകളെ അദ്ഭുതപ്പെടുത്തിയത് ഇതൊന്നുമല്ല.

ഇടിയുടെ ആഘാതത്തിൽ ടിപ്പറിന്റെ പിൻടയർ തെറിച്ചു പോയതാണ്. ടിപ്പറിന്റെ ആക്സിൽ ഒടിഞ്ഞുപോകുന്നതും വിഡിയോയിൽ കാണാം. എതിർദിശയിൽ എത്തിയ ഇരുവാഹനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു. അശ്രദ്ധയാണ് അപകടം കാരണം എന്നാണ് കരുതുന്നത്. അപകടത്തില്‍ ടിപ്പറിനും ആഡംബര കാറിനും കാര്യമായ കേടുപാടുകളുണ്ട്. സംഭവം നടന്ന സ്ഥലമോ അപകടത്തിന്റെ കൂടുതൽ വിവരങ്ങളോ ലഭ്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com