ADVERTISEMENT

മോപ്പഡ് വിപണിയിൽ നാലു പതിറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ആഘോഷമായി ജനപ്രിയ മോഡലായ ‘എക്സ് എൽ 100’ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു ടി വി എസ് മോട്ടോർ കമ്പനി. മോപ്പഡ്  ശ്രേണിയിലെ മുന്തിയ വകഭേമദായ ‘എക്സ് എൽ വിന്നർ എഡീഷ’ന് 49,599 രൂപയാണു ഡൽഹിയിലെ ഷോറൂം വില. നിലവിലെ ‘എക്സ് എൽ 100 ഐ ടച് സ്പെഷൽ എഡീഷ’നെ അപേക്ഷിച്ച് 400 രൂപയോളം അധികമാണിത്. പുതിയ പ്രീമിയം നിറമായ ‘ഡിലൈറ്റ് ബ്ലൂ’ പുതച്ചെത്തുന്ന ‘എക്സ് എൽ 100 വിന്നർ എഡീഷനി’ൽ ആകർഷകമായ ബോഡി ഗ്രാഫിക്സും ടി വി എസ് ലഭ്യമാക്കുന്നുണ്ട്. ക്രോം ഫിനിഷുള്ള റിയർവ്യൂ മിറർ, ബീജ് ഫിനിഷുള്ള പ്ലാസ്റ്റിക് പാനൽ, എക്സോസ്റ്റിൽ കവർ, ക്വിൽറ്റ് തയ്യൽ സഹിതം, ബീജ് — ബ്രൗൺ ഇരട്ട വർണ ഫിനിഷുള്ള സീറ്റ് കവർ തുടങ്ങിയവയും ഈ പരിമിതകാല പതിപ്പിലുണ്ട്. മുമ്പത്തെ പ്ലാസ്റ്റിക് പാനലിനു പകരം ഫ്ളോർബോർഡിനു മുകളിൽ ലോഹ പ്ലേറ്റ് ഇടംപിടിക്കുന്നു. ക്രോം ഫിനിഷുള്ള വയർ സ്പോക്ക് വീലുകൾ നിലനിർത്തിയിട്ടുമുണ്ട്. 

അതേസമയം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് ‘എക്സ് എൽ 100 വിന്നർ എഡീഷൻ’ എത്തുന്നത്; മോപ്പഡിനു കരുത്തേകുന്നത് 99.7 സി സി, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എൻജിനാണ്. കഴിഞ്ഞ വർഷം ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുടെ പിൻബലം ലഭിച്ച ഈ എൻജിന് 6,000 ആർ പി എമ്മിൽ 4.3 ബി എച്ച് പിയോളം കരുത്തും 3,500 ആർ പി എമ്മിൽ 6.5 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. എഫ് ഐ സാങ്കേതികവിദ്യ എത്തിയതോടെ മോപ്പഡിന്റെ ഇന്ധനക്ഷമതയിൽ 15% വർധനയുണ്ടെന്നും ടി വി എസ് അവകാശപ്പെടുന്നുണ്ട്. 

എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ്, വൺ ടച്  സ്റ്റാർട് സിസ്റ്റം, മൊബൈൽ ചാർജിങ് തുടങ്ങിയവയോടെ എത്തുന്ന ‘എക്സ് എൽ 100’ മോപ്പഡിൽ ടെലിസ്കോപിക് ഫോർക്കാണു മുൻ സസ്പെൻഷൻ; പിന്നിൽ ഹൈഡ്രോളിക് ഷോക് അബ്സോബറും ഇടം പിടിക്കുന്നു.

English Summary: TVS Motor rides in XL100 Winner Edition moped

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com