ADVERTISEMENT

പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ ടർബോ പെട്രോൾ പതിപ്പായ ‘ആൾട്രോസ് ഐ–ടർബോ’യുടെ വിലവിവരങ്ങൾ ടാറ്റ പുറത്തു വിട്ടു. ബേസ് മോഡലായ എക്സ്റ്റി ഐ–ടർബോയുടെ വില 7.73 ലക്ഷമാണ്. എക്സ് ഇസെഡ് പ്ലസ് എന്ന പുതിയ വകഭേദത്തിന്റെ വിലയും ടാറ്റ പുറത്തു വിട്ടിട്ടുണ്ട്. എക്സ് ഇസെഡ് പ്ലസ് പെട്രോൾ, ഡീസൽ മോഡലുകളുടെ വില യഥാക്രമം 8,25,500, 9,45,500 എന്നിങ്ങനെയാണ്. എക്സ് ഇസെഡ് ഐ–ടർബോ, എക്സ് ഇസെഡ് പ്ലസ് ഐ ടർബോ എന്നീ മോഡലുകളുടെ പെട്രോൾ വകഭേദത്തിന് യഥാക്രമം 8,45,500, 8,85,500 എന്നിങ്ങനെയാണ് വില.

ജനുവരി 14–ന് ബുക്കിങ് ആരംഭിച്ച പുതിയ പതിപ്പിന് 1.2 ലീറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് കരുത്തു പകരുന്നത്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് വാഹനത്തിലുള്ളത്. ഡിസിറ്റി ഒട്ടമാറ്റിക് ഗിയർ ബോക്സ് ഭാവിയിൽ പുറത്തിറക്കാൻ ടാറ്റ പദ്ധതിയിടുന്നുണ്ട്.  11.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്നു നൂറ് കിലോമീറ്റർ വേഗതയിലെത്തുന്ന വാഹനത്തിന് ടാറ്റ അവകാശപ്പെടുന്ന ഇന്ധനക്ഷമത 18.13 കിമീയാണ്. ഇതോടൊപ്പം കോംപാക്ട് എസ് യു വിയായ നെക്സനിലെ ടെക്ടോണിക് ബ്ലൂ എന്ന നിറം ഹാർബർ ബ്ലൂ എന്ന പേരിൽ ടാറ്റ ആൾട്രോസിലേക്ക് കൊണ്ടു വന്നിട്ടുണ്ട്.

Altroz-iTurbo-Interior

1.2 ലീറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എൻജിൻ 110 പി എസ് കരുത്തും 140 എൻഎം ടോർക്കും സൃഷ്ടിക്കും. എഞ്ചിനിൽ മാറ്റമുണ്ടെങ്കിലും ഡിസൈനിലോ കാഴ്ചയിലോ വലിയ വ്യത്യാസമൊന്നും കാറിന്റെ പുതിയ വകഭേദത്തിലില്ല. ആൾട്രോസിന്റെ അതേ സെഗ്മെന്റിലുള്ള എന്നാൽ ടർബോ എഞ്ചിനുകൾ ഉപയോഗിക്കുന്ന ഐ20, പോളോ എന്നീ വാഹനങ്ങളെ മറികടക്കുകയാണ് പുതിയ മോഡൽ പുറത്തിറക്കുക വഴി ടാറ്റ ലക്ഷ്യമിടുന്നത്.

English Summary: Tata Altroz iTurbo Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com