ലാഭം നേടാൻ ഇലക്ട്രിക് സ്കൂട്ടറും സോളാറും

Quickerala-Webinar
SHARE

ശരിയായ രീതിയിൽ ഊർജം ഉപയോഗിക്കുന്നത് നമ്മൾക്കും സമൂഹത്തിനും അതുപോലെ തന്നെ പ്രകൃതിക്കും ഏറെ ഗുണകരമാണ്. നാം ഉപയോഗിക്കുന്ന പ്രധാനപെട്ട ഊർജ്ജ സ്രോതസുകൾ കൽക്കരി, പെട്രോൾ, ഡീസൽ, നാച്ചുറൽ ഗ്യാസ് മുതലായവയാണ് ഇന്ത്യയുൾപ്പെടെ ലോകം മുഴുവൻ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് 65 ശതമാനത്തോളം ഫോസിൽ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ ഉപഗോയിച്ചു വൈദ്യുതി ഉൽപ്പാദിപ്പിക്കുബോൾ  കാർബൺഡൈയോക്സൈഡ് പോലെയുള്ള ഹരിതവാതകങ്ങൾ പ്രകൃതിയിലേക്ക് പുറന്തളപ്പെടുന്നു. പ്രത്യേകിച്ച് കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ ഒരു കിലോഗ്രാമിൽ കൂടുതൽ കാർബൺഡൈയോക്സിടെ പോലെയുള്ള വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തളപ്പെടുന്നു. ഇത് കൂടി ഒരു പ്രധാന കാരണമാണ് ഗ്ലോബൽ വാർമിങ്ങിന്.

വൈദ്യുതി ഉപയോഗത്തിൽ ശ്രദ്ധയോടെ ഒരു ക്രമീകരണം നടത്തിയാൽ നാമോരോരുത്തർക്കും പ്രകൃതിക്കും അതിന്റെ ഗുണം ലഭിക്കും.ഇതുപോലെ തന്നെ പ്രാധാന്യം അർഹിക്കുന്നത് പെട്രോളിന്റെയും ഡീസലിന്റെയും   മറ്റ് ഇന്ധനങ്ങളുടെയും ഉപയോഗം. വാഹനങ്ങളിൽ നിന്നും പുറംതള്ളപ്പെടുന്ന പുകയിലൂടെയും വലിയൊരളവിൽ നമ്മുടെ അന്തരീക്ഷം മലിനീ കരിക്കപ്പെടുന്നു.

ഒരു പരിധിവരെ Renewable Energy ഉപയോഗിക്കുന്നതിലൂടെ സമൂഹത്തിനും, പ്രകൃതിക്കും ഗുണം ചെയ്യും.

ഇന്ന് യഥേഷ്ടം സോളാർ പാനലുകൾ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും അതുപോലെ ഇലക്ട്രിക് വാഹനങ്ങൾ  ഗതാഗതത്തിന് വേണ്ടി ഉപയോഗിക്കുന്നതിന്റെയും സാധ്യതകൾ വർധിച്ചു വരികയാണ്.ബാസ്ത യുടെ സ്കൂട്ടറുകളും സോളർ പനലുകൾ അതുപോലെ സോളാർ AC തുടങിയവ വിപണിയിൽ നല്ല അഭിപ്രായം നേടി മുന്നേറുകയാണ് .അത് നമുക്കും  സമൂഹത്തിനും പ്രകൃതിക്കും എങ്ങനെ ഗുണം ചെയ്യുമെന്നതിനെ കുറിച്ച് മലയാളമനോരമ ക്വിക്കേരള. ബാസ്ത റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഉം  റിട്ട്. അസിസ്റ്റന്റ് എൻജിനീയർ (KSEB ) ആയ ഹരിദാസ് മംഗലശ്ശേരി'ഉം ചേർന്ന് സംഘടിപ്പിക്കുന്ന ഓൺലൈൻ സെമിനാർ ഫെബ്രുവരി 13 ന് രാവിലെ 11 മണിക്ക്. www.quickerala.com 

English Summary: Quickerala Webinar

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA