സൂപ്പർതാരം ഹൃതിക് റോഷന് പിന്നാലെ ബെൻസിന്റെ ആഡംബര വാൻ വി ക്ലാസ് സ്വന്തമാക്കി താര സുന്ദരി ശിൽപ ഷെട്ടി. ബിഎംഡബ്ല്യു ഐ80, റേഞ്ച് റോവർ തുടങ്ങിയ വാഹനങ്ങൾ സ്വന്തമായുള്ള ശിൽപ ഷെട്ടി കറുത്ത നിറമുള്ള വി ക്ലാസാണ് സ്വന്തമാക്കിയത്. നേരത്തെ ഹൃതിക് റോഷൻ, അമിതാഭ് ബച്ചത് തുടങ്ങിയവർ ഈ ആഡംബര വാഹനം നേരത്തെ സ്വന്തമാക്കിയിരുന്നു.
ബെൻസിന്റെ ആഡംബര വാനായ വി–ക്ലാസിന്റെ മൂന്നു വകഭേദങ്ങളാണ് ഇന്ത്യൻ വിപണിയിലുള്ളത്. അടിസ്ഥാന വകഭേദത്തിന് ഏകദേശം 89 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. 2 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന കാറിന് 162 ബിഎച്ച്പി കരുത്തും 380 എൻഎം ടോർക്കുമുണ്ട്.
English Summary: Shilpa Shetty Bought Mercedes V Class