ADVERTISEMENT

ഒറ്റ തവണ ചാർജ് ചെയ്താൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന സിഎസ് അടുത്ത വർഷം വിപണിയിലെത്തിക്കുമെന്ന് എംജി. ഇലക്ട്രിക് എസ്‌യുവി സിഎസിന്റെ പുതിയ പതിപ്പ് കഴിഞ്ഞ ദിവസമാണ് കമ്പനി വിപണിയിലെത്തിച്ചത്. കഴിഞ്ഞ വർഷം വിപണിയിലെത്തിയ സിഎസിനെക്കാൾ റേഞ്ച് കൂട്ടി ഒറ്റ ചാർജിൽ 419 കിലോമീറ്റർ സഞ്ചരിക്കുന്ന 2021 സിഎസ് ആണ് കമ്പനി പുറത്തിറക്കിയത്.

വൈദ്യുത വാഹന വിപണിയിൽ മത്സരം ശക്തമാക്കാനാണ് അടുത്ത വർഷം വീണ്ടും റേഞ്ച് വർധിപ്പിച്ച് 500 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന സിഎസ് വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതുകൂടാതെ സിഎസിന്റെ പെട്രോൾ പതിപ്പും കമ്പനി വിപണിയിലെത്തിച്ചേക്കും.

കാഴ്ചയിൽ കാര്യമായ മാറ്റങ്ങൾ വരുത്താതെയാണ് കഴിഞ്ഞ ദിവസം 2021 സിഎസ് കമ്പനി പുറത്തിറക്കിയത്. എക്സൈറ്റ്, എക്സ്ക്ലൂസീവ് എന്നീ രണ്ടു വേരിയന്റുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ വില 20.99 ലക്ഷം രൂപയും 24.18 ലക്ഷം രൂപയുമാണ്. എന്നാൽ 44.5 കിലോവാട്ട് കപ്പാസിറ്റിയുള്ള പുതിയ ഹൈടെക് ബാറ്ററി ഒരു പ്രാവശ്യം ചാർജു ചെയ്താൽ 419 കിലോമീറ്റർ സഞ്ചരിക്കും.

419 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ച് ആണെന്നും ഒട്ടു മിക്ക സാഹചര്യങ്ങളിലും വാഹനം 300 മുതൽ 400 കിലോമീറ്റർ വരെ ഓടുമെന്നും കമ്പനി അവകാശപ്പെടുന്നു. പഴയ പതിപ്പിന്റെ റേ‍ഞ്ച് 340 കിലോമീറ്ററായിരുന്നു. ഇതുകൂടാതെ വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 177 എംഎം ആയി വർദ്ധിപ്പിച്ചു. മുമ്പ് ഇത് 161 എംഎം ആയിരുന്നു.

English Summary: MG ZS EV with 500km range to be introduced by 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com