ജീപ്പ് കോംപസ് മോഷണ വിഡിയോ, വാഹനം കണ്ടുപിടിക്കുന്നവർക്ക് 2 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ഉടമ

jeep-compass-stolen-from-delhi
Screen Grab
SHARE

പ്രീമിയം വാഹനങ്ങളോടാണ് ഇപ്പോൾ മോഷ്ടാക്കൾക്ക് പ്രിയം. മോഷണം പോയ നിരവധി ആഡംബര വാഹനങ്ങളുടെ വാർത്തകളും കേൾക്കാറുണ്ട്. അത്തരത്തിലൊരു കഥയാണ് ഡൽഹി സ്വദേശി ജസ്‌രാജ് സിങ്ങിനും പറയാനുള്ളത്. 

കഴിഞ്ഞ 9–ാം തീയതിയാണ് ജസ്‌രാജിന്റെ സിൽവർ നിറത്തിലുള്ള 2017 മോഡൽ ജീപ്പ് കോംപസ് മോഷണം പോയിച്. വീട്ടിൽ നിന്ന് മോഷണം പോയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കണ്ടെത്താൻ സഹായിക്കുന്നവർക്ക് 2 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ഇയാൾ. 

ഹ്യുണ്ടായ് ക്രേറ്റയിലെത്തിയ മോഷ്ടാക്കൾ മറ്റു വാഹനങ്ങൾ വരുന്നത് ശ്രദ്ധിച്ച് കോംപസിന്റെ ഡോർ തുറക്കുന്നതും. സംശയം തോന്നാത്ത രീതിയിൽ വാഹനം മോഷ്ടിച്ച് കടന്നു കളയുന്നതും വിഡിയോയിൽ കാണാം. അത്യാധുനിക ‌ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവർ മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.  നേരത്തെ ഡൽഹിയിൽ കാർ മോഷ്ടാക്കളുടെ സംഘത്തിൽ നിന്ന് കീ പ്രോഗ്രാമറുകൾ, ജി.പി.എസ് ജാമറുകൾ തുടങ്ങി അത്യാധുനിക സംവിധാനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

English Summary: Jeep Compass Stolen From Outside Owner’s Residence In New Delhi

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA