സന്തോഷം പകരുന്ന വിവാഹ ആഘോഷം ദുഃഖമായി മാറാനെടുത്തത് നിമിഷങ്ങൾ മാത്രം. അമിതവേഗത്തിൽ എത്തിയ കാർ നിറം കെടുത്തിയത് ഒരു കുടുംബത്തിന്റെ സന്തോഷമാണ്. ഉത്തർപ്രദേശിലെ മൂസാഫർനഗറിലാണ് അപകടം നടന്നത്.
വിവാഹ ആഘോഷത്തിനിടെ റോഡരികിൽ ഡാൻസ് കളിച്ചുകൊണ്ടിരുന്ന ആളുകളുടെ ഇടയിലേക്കാണ് അമിതവേഗത്തിലെത്തിയ വാഹനം പാഞ്ഞുകയറിയത്. സൺറൂഫിലൂടെ ഡാൻസ് കളിക്കുകയായിരുന്ന നവവധു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്.
അപകടത്തിൽ 13 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. അമിതവേഗത്തിലെത്തിയ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. അപകടം നടന്നയുടനെ ഡ്രൈവർ സംഭവ സ്ഥലത്തുനിന്നു കടന്നു കളഞ്ഞു എന്നാണ് പൊലീസ് പറയുന്നത്.
English Summary: Bride Dancing in Open Sun-Roof Car Has Narrow Escape After Speeding Vehicle Crashes Into Wedding