പ്രതിശ്രുത വധുവിന്റെ മുന്നിൽ അപകടം, വരൻ ഉൾപ്പെടെ ആഡംബരകാർ കത്തിയമർന്നു: വിഡിയോ

car-accident
Car Accident
SHARE

അമിതവേഗമുണ്ടാക്കുന്ന അപകടങ്ങളുടെ വ്യാപ്തി എത്രത്തോളം വലുതായിരിക്കും എന്നു പറയാനാകില്ല. ഒരു ക്ഷണ നേരത്തെ ആവേശം ചിലപ്പോള്‍ ഉണ്ടാക്കുന്നത് ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ദുഃഖമായിരിക്കും. അത്തരത്തിലൊരു അപകട വിഡിയോയാണ് സിംഗപ്പൂരിൽ നിന്ന് പുറത്തുവരുന്നത്.

അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യു നിയന്ത്രണം വിട്ട് ഒരു ഭിത്തിയിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. അമിതവേഗത്തിൽ റോഡിലൂടെ തെന്നി നീങ്ങിയ കാർ ഇടിച്ച് സെക്കന്റുകൾക്കുള്ളിൽ തന്നെ തീപിടിച്ചു. റോഡരികിൽ നിൽക്കുകയായിരുന്നു കാർ ഓടിച്ചയാളുടെ പ്രതിശ്രുത വധു. അപകടത്തിൽപെട്ടവരെ രക്ഷിക്കാൻ യുവതി ഓടിയെത്തിയെങ്കിലും തീ അവരിലേക്കും പടർന്നു.

വാഹനത്തിനുള്ളിലുണ്ടായിരുന്ന 5 പേരും അപകടത്തിൽ മരിച്ചെന്നും രക്ഷിക്കാനെത്തിയ യുവതിക്ക് 80 ശതമാനം പെള്ളലേറ്റെന്നും നില അതീവഗുരുതരമാണെന്നുമാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

English Summary: Over Speed Accident, Woman in Critical Condition Due to Severe Burns Sfter Trying to Save Boyfriend

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA