ADVERTISEMENT

റോൾസ് റോയ്സ് കള്ളിനനിന് പിന്നാലെ വാഹന ലോകത്തെ മറ്റൊരു സൂപ്പർതാരത്തെ കൂടി സ്വന്തമാക്കി അംബാനി കുടുംബം. ഇന്ത്യൻ എക്സ്ഷോറൂം വില 7.5 കോടി രൂപ വരുന്ന ഫെരാരി എസ്എഫ് 90 സ്ട്രേഡേലാണ് ജിയോ ഗ്യാരേജിലെ ഏറ്റവും പുതിയ അതിഥി.

അംബാനിയുടെ വീടായ അന്റീലിയയുടെ മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന സൂപ്പർകാറിന്റെ ദൃശ്യങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഫെരാരിയുടെ റേസിങ് റെഡ് നിറത്തിലുള്ള കാറാണ് അംബാനി സ്വന്തമാക്കിയത്. ഇന്നുവരെ ഫെരാരി നിർമിച്ചതിൽ ഏറ്റവും മികച്ച കാറുകളിലൊന്നാണ് എസ്എഫ് 90 സ്ട്രേഡേൽ. 

ഫെരാരിയുടെ ആദ്യ പ്ലെഗ് ഇൻ ഹൈബ്രിഡ് കാറായ എസ്എഫ് 90 സ്ട്രേഡേയിലിൽ നാലു ലീറ്റർ വി8 പെട്രോൾ‌ എൻജിനും മൂന്ന് ഇലക്ട്രിക് മോട്ടറുകളുമുണ്ട്.  പെട്രോൾ എൻജിന് പരമാവധി 780 പിഎസ് കരുത്തും ഇലക്ട്രിക് മോട്ടറുകൾക്ക് 220 പിഎസ് കരുത്തുമുണ്ട്. രണ്ടും ചേർന്ന് 1000 പിഎസ് കരുത്തു നൽകുന്നുണ്ട് വാഹനത്തിന്.

ഫെരാരിയുടെ ഏറ്റവും കരുത്തുറ്റ കാറായ എസ്എഫ്90 സ്ട്രേഡേയിലിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 2.5 സെക്കന്റുകൾ മാത്രം മതി. 7 സ്പീഡ് ഡ്യുവൽ ക്ലച്ചാണ് ട്രാൻസ്മിഷൻ.

English Summary: Mukesh Ambani family adds a brand new Ferrari SF90 Stradale supercar to their garage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com