ബൈക്കുകാരന്റെ അശ്രദ്ധ, അപകടത്തിൽ തകർന്നത് രണ്ടു ലോറികൾ: വിഡിയോ

accident
Screen Grab
SHARE

സിസിടിവികൾ ഉള്ളതുകൊണ്ടാണ് ചില അപകടങ്ങളുടെ യഥാർത്ഥ കാരണങ്ങൾ തിരിച്ചറിയുന്നത്. ശ്രദ്ധയില്ലാതെ വാഹനം കൈകാര്യം ചെയ്യുന്നവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴായിരിക്കും ചില വലിയ അപകടങ്ങൾ ഉണ്ടാകുക. അപകടം സംഭവിച്ചെങ്കിൽ ഞങ്ങൾക്ക് ഒന്നും സംഭവിച്ചില്ല എന്ന ചിന്തയിൽ ഇതിന് കാരണക്കാരയവർ സംഭവ സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്യും.

അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണ് സൈബർബാദ് പൊലീസ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. തിരുപ്പതിയിലാണ് സംഭവം. രാജേന്ദ്രനഗറിൽ നിന്ന് ഹിമയത്ത്സാഗർ ഔട്ടർ റിങ്  റോഡ് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഇടറോഡിൽ നിന്ന് ശ്രദ്ധയില്ലാതെ കയറി വന്ന ബൈക്കിനെ രക്ഷിക്കാൻ വേണ്ടി ലോറി വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത്.

എതിരെ വന്ന മറ്റൊരു ലോറിയിൽ ഇടിച്ച് വാഹനം മറിയുന്നതും വിഡിയോയിൽ കാണാം. ഈ സമയം അപകടത്തിന് കാരണക്കാരനായ ബൈക്കുകാരൻ അവിടെ നിന്ന് രക്ഷപ്പെട്ടു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റെന്നും ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് പറയുന്നു.

English Summary: Biker Trigger Truck Collision In Rajendranagar

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA