ലൈക്ക് കൂട്ടാൻ കാറിന്റെ ബോണറ്റിൽ യാത്ര, വിഡിയോ തെളിവായി എടുത്ത് പിഴ നൽകി പൊലീസ്

youth-in-car-bonnet
Screen Grab
SHARE

സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതിന് വേണ്ടി എന്തും ചെയ്യും എന്ന നിലയിലേക്ക് എത്തിരിക്കുന്നു യുവാക്കൾ. ഓടുന്ന വണ്ടിയുടെ മുകളിൽ പുഷ്അപ് എടുക്കുക, തോളിൽ ആളെയിരുത്തു ബൈക്ക് ഓടിക്കുക തുടങ്ങി നിരവധി അപകടകരമായ അഭ്യാസങ്ങളുടെ വിഡിയോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. എന്നാൽ ഇത്തരം വിഡിയോകൾ തെളിവാക്കി കേസ് എടുക്കുകയാണ് പൊലീസ് ഇപ്പോൾ.

ഉത്തർപ്രദേശിലെ ഫിറോസ്ബാദ് പൊലീസാണ് ഇത്തരത്തിലൊരു നടപടിയുമായി എത്തിയിരിക്കുന്നത്. വിഡിയോ തെളിവായി എടുത്ത് യുവാക്കളെ വാഹനത്തിന്റെ ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ അനുവദിച്ച കാർ ഉടമയ്ക്ക് 7500 രൂപ പിഴ നൽകിയിരിക്കുന്നു. കൂടാതെ മാസ്ക് ധരിക്കാതെ പൊതു നിരത്തിൽ ഇറങ്ങിയതിന് യുവാക്കൾക്കെതിരെ കേസുമെടുത്തു.

പൊതുനിരത്തിലൂടെ അപകടകരമായ രീതിയിൽ വാഹനമോടിച്ചു, മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പിഴ ഈടാക്കിയത്. നേരത്തെ സ്കോർപ്പിയോയുടെ മുകളിൽ പുഷ്അപ് എടുത്ത യുവാവിനും ഫിറോസ്ബാദ് പൊലീസ് പിഴ നൽകിയിരുന്നു. 

English Summary: Youth Take Selfies on Moving car’s Bonnet: Fined Rs. 7,500

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA