ADVERTISEMENT

ചെന്നൈ∙ ബ്രിട്ടിഷ് കമ്പനി നോക്സുമായി സഹകരിച്ച്, ബൈക്ക് റൈഡർമാർക്ക് ലോകോത്തര നിലവാരമുള്ള സുരക്ഷാ കവചങ്ങൾ റോയൽ എൻഫീൽഡ് വിപണിയിലെത്തിച്ചു. മുട്ടിനു സംരക്ഷണമേകാൻ യൂറോപ്യൻ ‘സിഇ’ മാനദണ്ഡപ്രകാരമുള്ള ‘കോൺകറർ’ നീ ഗാർഡ് അവതരിപ്പിച്ചതിനൊപ്പം കയ്യുറകൾ, ജാക്കറ്റ് എന്നിവയും നോക്സ് റൈഡിങ് ഗിയർ ശ്രേണിയിൽ എൻഫീൽഡ് എത്തിച്ചിട്ടുണ്ട്. 

2 വർഷം മുൻപാണ് ഇരു കമ്പനികളും സഹകരിക്കാൻ തുടങ്ങിയത്. ഹെൽമറ്റിനപ്പുറമുള്ള സുരക്ഷാ സംവിധാനങ്ങൾ ആഗോള നിലവാരത്തിലും അതേസമയം താങ്ങാവുന്ന വിലയിലും ലഭ്യമാക്കുക എന്നതാണു ലക്ഷ്യമെന്ന് റോയൽ എൻഫീൽഡ് അപ്പാരൽ ബിസിനസ് ഹെഡ് പുനീത് സൂദ് പറഞ്ഞു. വർഷങ്ങളുടെ നിരീക്ഷണത്തിന്റെ ഫലമാണ് കോൺകറർ നീ ഗാർഡ്. 

ഭാരം കുറഞ്ഞതും വസ്ത്രത്തിനു മുകളിൽ അനായാസം ധരിക്കാവുന്നതും ഏതുതരം യാത്രയ്ക്കും ഉപയോഗിക്കാവുന്നതും വായു കടക്കുന്നതുമാണ് ഈ കരുത്തുറ്റ കവചമെന്ന് അദ്ദേഹം പറഞ്ഞു. 

തോളിനും മുട്ടിനും പ്രത്യേക സുരക്ഷയേകുന്നതാണ് ജാക്കറ്റ് ശ്രേണി. ഗ്ലൗസ് 2250 രൂപ– 4500 രൂപ നിലവാരത്തിലും കോൺകറർ നീ ഗാർഡ് 3950 രൂപയ്ക്കും ജാക്കറ്റ് 4950 രൂപ– 8950 രൂപ നിലവാരത്തിലും റോയൽ എൻഫീൽഡ് വെബ്സൈറ്റിലും ഡീലർഷിപ്പുകളിലും ലഭിക്കും. 

English Summary: Royal Enfield Riding Gears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com