ചരിത്രം കുറിച്ച് എംജി, മാർച്ചിലേത് ഏറ്റവും ഉയർന്ന വിൽപന

1029131256
MG Hector Plus
SHARE

വിൽപനയിൽ പുതുചരിത്രം കുറിച്ച് എംജി മോട്ടോഴ്സ്. ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച് ഏറ്റവും അധികം വിൽപന നേടുന്ന മാസമായി മാറി മാർച്ച് 2021. കഴിഞ്ഞ വർഷം മാർച്ചിനെ അപേക്ഷിച്ച് 264 ശതമാനം വളർച്ച നേടി 5528 യൂണിറ്റുകളാണ് കഴിഞ്ഞ മാസം എംജി വിറ്റത്.

ഇലക്ട്രിക് എസ്‍യുവിയായ സിഎസിനും എസ്‍യുവിയായ ഹെക്ടറിനും ഏറ്റവും ഉയർന്ന വിൽപന ലഭിച്ചു എന്നാണ് എംജി അറിയിക്കുന്നത്. കൂടാതെ കഴിഞ്ഞ മാസം ഹെക്ടറിന് 6000ത്തിൽ അധികം ബുക്കിങ് ലഭിച്ചുവെന്നും എംജി പറയുന്നു. ഇതോടെ ബുക്ക് ചെയ്ത് വാഹനം ലഭിക്കാനായി രണ്ടു മുതൽ മൂന്നു മാസം വരെ കാത്തിരിക്കേണ്ടി വരും.

English Summary: MG Motor India retails 5,528 units in March 2021

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA