10 ലക്ഷം മെയ്ഡ് ഇൻ ഇന്ത്യ എസ്‍യുവികൾ: ചരിത്രം സൃഷ്ടിച്ച് ഹ്യുണ്ടേയ്

hyundai-suv
Hyundai
SHARE

രാജ്യാന്തര വിപണിയിലും ഇന്ത്യൻ വിപണിയിലുമായി പത്തുലക്ഷം ഇന്ത്യൻ നിർമിത എസ്‌യുവികൾ വിറ്റ് ചരിത്രം കുറിച്ച് ഹ്യുണ്ടേയ് ഇന്ത്യ. വെന്യു, ക്രേറ്റ, ട്യൂസോൺ, കോന ഇലക്ട്രിക് എന്നീ എസ്‍‌യുവികളാണ് പത്തു ലക്ഷം എന്ന ചരിത്രം കുറിക്കുന്നതിന് ഹ്യുണ്ടേയ്‌യെ സഹായിച്ചത്.

ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം വാഹനങ്ങൾ കയറ്റുമതി ചെയ്യുന്ന ഹ്യുണ്ടേയ്‌ ഇന്ത്യയ്ക്ക് ചരിത്രനേട്ടമാണ് ഇതെന്ന് കമ്പനി പറയുന്നു. 2015 ൽ ഇന്ത്യൻ വിപണിയിലെത്തിയ ക്രേറ്റയാണ് ചുരുങ്ങിയകാലം കൊണ്ട് ഈ നേട്ടം കൈവരിക്കാൻ കമ്പനിയെ സഹായിച്ചതെന്നും ഹ്യുണ്ടേയ് പറയുന്നു. 

English Summary: Hyundai Achieves Over 1 Million Made In India SUVs

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA