ADVERTISEMENT

എൻട്രി ലവൽ സ്പോർട്സ് ബൈക്ക് വിഭാഗത്തിൽ ബജാജ് ഓട്ടോ ലിമിറ്റഡ് പുതിയ പ്രീമിയം പതിപ്പായി  ‘പൾസർ എൻ എസ് 125’ അവതരിപ്പിച്ചു. യുവാക്കളെ ലക്ഷ്യമിട്ട് എൻജിൻ കരുത്തിൽ നേരിയ വർധനയുണ്ടെങ്കിലും ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്) സംവിധാനമില്ലാതെ എത്തുന്ന ബൈക്കിന് 93,690 രൂപയാണു ഷോറൂം വില. 

ബൈക്കിനു കരുത്തേകുന്നത് 125 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഫ്യുവൽ ഇഞ്ചക്റ്റഡ് ഡി ടി എസ് — ഐ എൻജിനാണ്. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പാലിക്കുന്ന എൻജിന് 12 പി എസ് വരെ കരുത്തും 11 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

‘പൾസർ 125’ ശ്രേണിയിലെ പോലെ 16 ഇഞ്ച് അലോയ് വീൽ, മുന്നിൽ 240 എം എം ഡിസ്ക് ബ്രോക്ക്, പിന്നിൽ 130 എം എം ഡ്രം ബ്രേക്ക് എന്നിവയെല്ലാം ഈ ബൈക്കിലുമുണ്ട്; എ ബി എസിനു പകരം സി ബി എസ് സഹിതമാണു ബൈക്കിന്റെ വരവ്. 179 എം എം  ഗ്രൗണ്ട് ക്ലിയറൻസുള്ള ബൈക്കിന് സാധാരണ ‘125 പൾസറി’നെ അപേക്ഷിച്ച് നാലു കിലോഗ്രാം ഭാരക്കൂടുതലുമുണ്ട്. 

രൂപകൽപ്പനയിലും കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് ‘പൾസർ എൻ എസ് 125’ എത്തുന്നത്. ‘പൾസറി’ന്റെ മുഖമുദ്രയായ വുൾഫ് ഐ ഡിസൈനും ഭംഗിയുള്ള ടാങ്ക് എക്സ്റ്റൻഷനും സ്പോർട്ടി ബോഡി ഗ്രാഫിക്സുമൊക്കെ ബൈക്കിലുണ്ട്. പിന്നിൽ ഇരട്ട എൽ ഇ ഡി സ്ട്രിപ് ടെയിൽ ലൈറ്റും ഇടംപിടിക്കുന്നു. നാലു വർണ സാധ്യതകളിലാണ് ‘പൾസർ എൻ എസ് 125’ വിൽപ്പനയ്ക്കുള്ളത്: ഫിയറി ഓറഞ്ച്, ബേൺഡ് റെഡ്, ബീച്ച് ബ്ലൂ, പ്വീറ്റർ ഗ്രേ. ബജാജിന്റെ തന്നെ ഉടമസ്ഥതയിലുള്ള കെ ടി എം ശ്രേണിയിലെ ‘125 ഡ്യൂക്കാ’ണ് ഈ ‘പൾസറി’ന്റെ പ്രധാന എതിരാളി. 

English Summary: Bajaj Pulasr NS 125 Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com