ഓർമയായത് മാരുതിയെ വഴികാട്ടിയ ഖട്ടർ

Jagdish Khattar (Photo by JOHN MACDOUGALL / AFP)
ജഗദീഷ് ഖട്ടർ (Photo by JOHN MACDOUGALL / AFP)
SHARE

ഓർമയായത് മാരുതിയ മുൻ നിരയിൽ നിന്ന് നയിച്ച, വർഷങ്ങളോളം മാരുതി സുസുക്കിയുടെ ‘മുഖ’മായിരുന്നു ജഗദീഷ് ഖട്ടർ. ഹൃദയാഘാതത്തെതുടർന്ന ഖട്ടർ വിടപറയുമ്പോൾ ഇന്ത്യൻ വാഹന ലോകത്തിന് അത് തീർത്താൽ തീരാത്ത നഷ്ടമാണ്. ഐഎഎസിൽ നിന്ന് അന്നത്തെ മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ മേധാവിയായി ചുമതലയേറ്റ ഖട്ടർ 10 വർഷത്തോളമാണു രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളെ നയിച്ചത്. 

ആർസി ഭാർഗ്ഗവയുടെ ഒഴിവിലേക്ക് 1999 ലാണ് ഖട്ടർ എംഡിയായി നിയമിതനാകുന്നത്. തുടക്കത്തിൽ സർക്കാറിന്റെ നോമിനിയും പിന്നീട് 2002 ൽ സസുക്കിയുടെ നോമിനിയുമായി ഖട്ടർ എംഡിയായി തുടർന്നു.  1965 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ഖട്ടർ 1993 ലാണ് മാരുതിയിൽ ചേർന്നത് തുടർന്ന് 2007 ൽ വിരമിക്കുന്നത് വരെ വിവിധ സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചു.

മാരുതിയിൽ നിന്ന് വിരമിച്ചതിന് ശേഷം ഓട്ടമൊബീൽ സെയിൽസ് - സർവീസ് കമ്പനിയായ കാർനേഷൻ ഖട്ടർ സ്ഥാപിച്ചു.  ഐഎഎസുകാരനായി വിവിധ സംസ്ഥാന, കേന്ദ്ര സർവീസുകളിൽ പ്രവർത്തിച്ചശേഷമാണ് മാരുതിയിൽ ഖട്ടർ എത്തുന്നത്. കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായിരുന്നു. യുപി സർക്കാരിൽ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു.

വർഷങ്ങളോളം മാരുതി സുസുക്കിയുടെ ‘മുഖ’മായിരുന്നു ജഗദീഷ് ഖട്ടർ. ഐഎഎസിൽനിന്ന് അന്നത്തെ മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ മേധാവിയായി ചുമതലയേറ്റ ഖട്ടർ 10 വർഷത്തോളമാണു രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളെ നയിച്ചത്. വിജയ പരമ്പരകൾക്കൊടുവിൽ പ്രായം 65 എത്തിയതോടെയാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്‌ടർ സ്‌ഥാനത്തു നിന്നു ഖട്ടർ വിരമിച്ചത്.

English Summary: Former Maruti MD Jagdish Khattar passes away due to cardiac arrest

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA