‘എതിരെ വരുന്ന കാർ ഇടിക്കുമെന്ന് തോന്നുന്നു’, കേരളത്തിലൂടെ കാറോടിച്ച് സണ്ണി ലിയോണി

sunny-leone
Sunny Leone, Image Source: Social Media
SHARE

കേരളത്തിന്റെ നിരത്തുകളിലൂടെ കാറോടിച്ച് സണ്ണി ലിയോണി. ഷീറോ എന്ന പുതിയ ചിത്രത്തിലെ ചെയിസിങ് സീൻ ചെയ്യുന്നതിനായി വാഹനമോടിച്ച് പരിശീലിക്കുന്ന വിഡിയോയാണ് താരം പുറത്തുവിട്ടിരിക്കുന്നത്. കനേഡിയൻ പൗരനായ സണ്ണി ലിയോണിക്ക് ലെഫ്റ്റ് ഹാൻഡ് വാഹനങ്ങൾ ഓടിച്ചാണ് ശീലം. റൈറ്റ് ഹാൻഡ് വാഹനം ഓടിക്കുമ്പോൾ എതിരെ വരുന്ന വാഹനം തന്നെ ഇടിക്കാൻ വരുന്നുവെന്ന് തോന്നുന്നു എന്നാണ് താരം വി‍ഡിയോയിൽ പറയുന്നത്.

ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കൽ ത്രില്ലറിന്റെ ഷൂട്ടിങ്ങിനായാണ് താരം കേരളത്തിൽ എത്തിയത്. സണ്ണിയാണ് ചിത്രത്തില്‍ നായിക. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്ന ചിത്രം മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലാണ് ഒരുങ്ങുന്നത്. മധുരരാജ, രംഗീല എന്നീ ചിത്രങ്ങൾക്കു ശേഷം സണ്ണി ലിയോണി അഭിനയിക്കുന്ന മൂന്നാമത്തെ മലയാള സിനിമയാണ് ഷീറോ.

English Summary: Sunny Leone Driving Car In Kerala

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA